റെയിൽ പാളങ്ങളിലൂടെ ക്രോസ് ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; ‘യമരാജൻ’ പൊക്കും… വീഡിയോ

മുംബൈയിലെ തിരക്കേറിയ മലാഡ്, അന്ധേരി സ്റ്റേഷനുകളിലാണു ഈ മാസം ആറിനാണു പശ്ചിമ റെയിൽവേ നിയമലംഘകരെ പൊക്കാനായി ഒരു ഡ്യൂപ്ലിക്കേറ്റ് യമരാജനെ നിയമിച്ചിരിക്കുന്നത്. യാത്രക്കാർക്ക് ബോധവൽക്കരണം എന്ന രീതിലാണ് റെയിൽവേ അധികൃതർ ഇങ്ങനെ ഒരു ആശയം മുന്നോട്ടു വച്ചത്. യാത്രക്കാരുടെ ഇടയിൽ ഇതിനു നല്ല പ്രതികരണമാണ് ലഭിക്കുന്നത്.

റെയിൽപാളം മുറിച്ചുകടക്കുന്നതും ആളില്ലാ ലെവെൽക്രോസിലൂടെയും സഞ്ചരിക്കുന്നവരെയും ആണ് യമരാജൻ പിടിക്കുന്നത്. നിയമപരമായി പറയുകയാണുയെങ്കിൽ ഇങ്ങനെ റെയിൽവേ പാളം മുറിച്ചു കടക്കുന്നത് കുറ്റകരമാണ്. അതിനാലാണു റെയിൽവേ ഇങ്ങനെ ഒരു ബോധവൽകരണം നടത്തുന്നത്. നിയമം തെറ്റിക്കുന്നവരെ യമരാജൻ പൊക്കിയെടുത്തു പ്ലാറ്റുഫോമിൽ കൊണ്ടു നിർത്തും. അതു മാത്രമല്ല അപകട യാത്രയെക്കുറിച്ചു നീണ്ട ഒരു ബോധവത്കരണവും നൽകും. തമാശയിലൂടെ ഗൗരവകരമായ കാര്യം പറയുമ്പോൾ ജനങ്ങൾ ഏറ്റെടുക്കുന്നുണ്ടെന്നാണു യമരാജന്റെ അനുഭവം.

Previous articleടിക്കറ്റ്ന്റെ ‘ബാലൻസ് തുക’ ഗൂഗിൾ പേയിലൂടെ അക്കൗണ്ടിലേക്ക്!
Next articleഷൂവിനുള്ളിൽ മൂർഖന്റെ കുഞ്ഞു;വീഡിയോ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here