റെബേക്ക സന്തോഷ് ഇനി ശ്രീജിത്തിന് സ്വന്തം; കല്യാണ വിഡിയോ കാണാം

Rebecca Santhosh 2

ബിഗ് സ്ക്രീനിലും മിനി സ്ക്രീനിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് റബേക്കാ സന്തോഷ്. കസ്തൂരിമാനിലെ മികവുറ്റ അഭിനയമാണ് റെബേക്കയെ മിന്നും താരമാക്കിയത്. പക്വതയാർന്ന വേഷങ്ങളിലൂടെയാണ് അവർ കൂടുതലും ശ്രദ്ധിക്കപെട്ടതും.

Rebecca Santhosh 3

റെബേക്ക സന്തോഷ് വിവാഹിതയായി. സംവിധായകൻ ശ്രീജിത്ത് വിജയനാണ് റെബേക്കയുടെ വരൻ. ഏറെ നാളായി പ്രണയത്തിലാണ് ഇരുവരും. കുറച്ചുനാളുകൾക്ക് മുൻപാണ് താൻ പ്രണയത്തിൽ ആണെന്ന വിവരം റെബേക്ക തന്റെ സോഷ്യൽ മീഡിയ പേജിലൂടെ അറിയിച്ചത്.

Rebecca Santhosh 1

വിവാഹ വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സിനിമ സീരിയൽ രംഗത്തെ നിരവധി പേർ വിവാഹത്തിൽ പങ്കെടുത്തു. ഫെബ്രുവരിയിലായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം നടന്നത്. സ്വകാര്യഹോട്ടലിൽ ആഘോഷമായിട്ടായിരുന്നു റെബേക്കയുടെ ഹൽദി ചടങ്ങുകൾ.

Rebecca Santhosh 1 1

സിനിമകളിലും സീരിയലുകളിലും താരം മികച്ച വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. ഇരു മേഖലകളിലും താരത്തിന് ആരാധകർ ഏറെയാണ്.ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തിരുന്ന കുഞ്ഞിക്കൂനൻ, നീർമാതളം, കസ്തൂരിമാൻ സീരിയലുകളിലും സൂര്യ ടെലിവിഷൻ സംപ്രേക്ഷണം ചെയ്തിരുന്ന മിഴി രണ്ടിലും എന്ന സീരിയലും താരം പ്രധാന വേഷത്തെ അവതരിപ്പിച്ചു.

Previous article1800 വിദ്യാർത്ഥികളെ ഏറ്റെടുത്ത് നടൻ വിശാൽ; വീഡിയോ
Next articleഅമ്മയുടെ സങ്കടം കണ്ട് മടുത്തു; അച്ഛനെയും കാമുകിയെയും തടഞ്ഞ് നിര്‍ത്തിയ പെണ്‍മക്കള്‍; വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here