ഗായികയും അവതാരികയുമായ റിമി ടോമിയുടെ വിവാഹമോചന വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരുന്നു. പതിനൊന്ന് വര്‍ഷം നീണ്ട ദാമ്ബത്യത്തിന് ശേഷമാണ് 2019 ല്‍ റിമിയും റോയിസും വേര്‍പിരിഞ്ഞത് . ഇപ്പോഴിതാ റോയിസ് രണ്ടാമതും വിവാഹിതനാക്കുകയാണ്. ഇന്ന് രാവിലെ തൃശൂരില്‍ വെച്ചായിരുന്നു റോയിസിന്റെയും സോണിയയുടെയും വിവാഹനിശ്ചയം. ക്രിസ്ത്യന്‍ ആചാരപ്രകാരമാണ് നടന്നത് . വിവാഹനിശ്ചയക്ഷണക്കത്ത് വെളിപ്പെടുത്തിയതോടെയാണ് റോയിസ് വീണ്ടും വിവാഹിതനാവാന്‍ പോവുകയാണെന്ന വാര്‍ത്ത പുറത്തറിയുന്നത്.
2008 ലായിരുന്നു റിമി ടോമിയും റോയിസ് കിഴക്കൂടനും തമ്മില്‍ വിവാഹിതരാവുന്നത്. കഴിഞ്ഞ വര്‍ഷം ഇരുവരും വേര്‍പിരിഞ്ഞു. അതിന് മുന്‍പേ ഇരുവരും പിരിഞ്ഞ് കഴിയുകയായിരുന്നു. അതെ സമയം ഭര്‍ത്താവിനെ കുറിച്ച് റിമി പറഞ്ഞ ഓരോ കാര്യങ്ങളാണ് റോയിസിന് ജനപ്രീതി നേടി കൊടുത്തത്.