റിമി ടോമിയുടെ മുൻ ഭർത്താവ് റോയ്‌സ് വീണ്ടും വിവാഹിതനാകുന്നു. ഫെബ്രുവരി 22ന് തൃശ്ശൂർ വെച്ച് നടക്കുന്ന ചടങ്ങിലാണ് വിവാഹനിശ്ചയം നടക്കുന്നത്, സോണിയയാണ് വധു. 2008 ഏപ്രിലിലായിരുന്നു റോയ്‌സ് കിഴക്കൂടനുമായി റിമി ടോമിയുടെ വിവാഹം. കഴിഞ്ഞ വർഷമാണ് ഇരുവരും വിവാഹമോചനം നേടിയത്. ഇരുവരും ഇതിനു മുൻപേ തന്നെ പിരിഞ്ഞു താമസിക്കുകയായിരുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. പരസ്പര ധാരണ പ്രകാരമായിരുന്നു വിവാഹ മോചനം നടക്കുന്നത്. ദൂരദർശനിലെ ഗാനവീഥി എന്ന അഭിമുഖ പരിപാടിയിലൂടെയാണ് റിമി ടോമി കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്.
പിന്നീട് മീശ മാധവനിലെ ചിങ്ങമാസം എന്ന ഗാനത്തിലൂടെയാണ് ചലച്ചിത്ര പിന്നണി ഗാന രംഗത്തേക്ക് റിമി ടോമി എത്തപെടുന്നത്. ടി.വി. ആങ്കറിങ്ങിലും, സ്റ്റേജ് ഷോയിലും സജീവ സാന്നിധ്യമായി മാറി. മഴവില്‍ മനോരമയിലെ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടിയില്‍ അവതാരികയായി റിമി എത്തുന്നുണ്ട്. പരിപാടിയില്‍ എത്തിയതോടെയാണ് റിമിയെ മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ കൂടുതല്‍ ശ്രദ്ധിക്കുന്നത്. റിമിയുടെ മികച്ച അവതരണമാണ് ഷോയുടെ ഹൈലൈറ്റ്.
ഒന്നും ഒന്നും മൂന്ന്, കോമഡി സ്റ്റാര്‍സ്, എന്നീ ഷോകളില്‍ ഇപ്പോള്‍ റിമി വിധികര്‍ത്താവായി എത്തുന്നുണ്ട്. ഇതിനിടയിലാണ് താരത്തിന്റെ വിവാഹമോചന വാര്‍ത്ത എത്തിയത്. വാര്‍ത്ത എത്തി ദിവസങ്ങള്‍ക്കുള്ളില്‍ റിമിയും റോയ്‌സും പിരിയുകയും ചെയ്തു. റോയ്‌സുമൊത്തുള്ള ചിത്രങ്ങള്‍ ഒന്നും തന്നെ പങ്കു വച്ചിരുന്നില്ല. ഇത് ദാമ്ബത്യ ബന്ധത്തിലെ പൊരുത്തക്കേടുകളെ തുടര്‍ന്നെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയായിരുന്നു ഇവരുടെ വിവാഹമോചനം.
എന്നാല്‍ റിമി മൂലം തനിക്ക് ഒരുപാട് സാമ്ബത്തിക ബാധ്യതകള്‍ ഉണ്ടായിട്ടുണ്ടെന്നും, ഒരിക്കലും പൊരുത്തപ്പെടാത്ത ദാമ്ബത്യമായിരുന്നു തങ്ങളുടേതെന്നുമാണ് ഭര്‍ത്താവ് റോയിസ് കിഴക്കൂടന്‍ പ്രതികരിച്ചതെന്ന് അടുത്ത സുഹൃത്തുകള്‍ വഴി പ്രചരിച്ചത്. ഭാര്യഭര്‍ത്താക്കന്മാരായി ജീവിച്ചെങ്കിലും റിമിയ്ക്ക് കരിയര്‍ തന്നെയാണ് വലുതെന്നും റോയിസ് പ്രതികരിച്ചിരുന്നു.