വൈറസ് എന്ന ചിത്രത്തിന് റിമയ്ക്ക് അവാർഡ് ലഭിച്ചപ്പോൾ, വനിത ഫിലിം അവാർഡ് വേദി പുരസ്‌കാര വിതരണങ്ങൾക്ക് സാക്ഷിയായി കാണികളുടെ മനസിനെ വേദനിപ്പിച്ച ഒന്നാണ് റിമയുടെ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. മികച്ച സാമൂഹ്യ പ്രതിബദ്ധതയുള്ള കഥാപാത്രത്തെ അവതരിപ്പിച്ച് പുരസ്‌കാരം നേടിയ റിമ കല്ലിങ്കലിന് അവാര്‍ഡ് നല്‍കാനെത്തിയത് നിപ്പാകാലത്ത് മരിച്ച നേഴ്സ് ലിനിയുടെ ഭർത്താവ് സജീഷ് ആയിരുന്നു.
സജീഷ് തന്നെ അവാര്‍ഡ് നല്‍കാനെത്തിയത് വനിത ഫിലിം അവാര്‍ഡ് ചടങ്ങിലെ ധന്യ നിമിഷമായി. വേദിയിൽ എത്തിയ റിമിയുടെ വാക്കുകൾ ഇങ്ങനെ, “ഈ നിമിഷം ഞാൻ ലിനിയെ ഓർക്കുന്നു. കൊറോണ വൈറസിനെതിരെ പോരാടുന്ന ആയിരക്കണക്കിന് മെഡിക്കൽ പ്രഫഷനലുകള്‍, ഈ അവാര്‍ഡ് അവർക്ക് സമർപ്പിക്കുന്നു”, റിമയുടെ ഈ വാക്കുകൾ നടി പാർവതി അടക്കമുള്ളവരുടെ കണ്ണുകൾ നിറഞ്ഞു.