കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിലാകെ റാസ്പുടിന്‍ തരംഗമാണ്. തൃശ്ശൂര്‍ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ത്ഥികളായ ജാനകിയും നവീനും ചേര്‍ന്ന് റാസ്പുടിന് ഗാനത്തിന് ചെയ്ത നൃത്തം വളരെ വേഗത്തില്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു. നിരവധിപ്പേര്‍ ചലഞ്ചായി ഏറ്റെടുത്തുകൊണ്ട് ഈ നൃത്തം അനുകരിക്കുകയും ചെയ്തു.
ഇപ്പോഴിതാ ശ്രദ്ധ നേടുകയാണ് റാസ്പുടിന് ഗാനത്തിന് നൃത്തം ചെയ്യുന്ന ഒരു കൊച്ചുമിടുക്കിയുടെ വിഡിയോ. അതിഗംഭീരമായാണ് കുട്ടിത്താരം ചുവടുകള്‍ വയ്ക്കുന്നത്. നിരവധിപ്പേരാണ് കൊച്ചുമിടുക്കിയുടെ ഡാന്‍സ് പെര്‍ഫോണന്‍സിനെ അഭിനന്ദിച്ചുകൊണ്ട് രംഗത്തെത്തുന്നത്.
അതേസമയം ബോണി എം എന്ന സംഗീത ഗ്രൂപ്പ് പാടി ഹിറ്റാക്കിയതാണ് റാ റാ റാസ്പുടിന്‍ എന്ന ഗാനം. ജാനകിയുടേയും നവീന്റേയും നൃത്തത്തിലൂടെ മലയാളികള്‍ക്കിടയിലും ഈ ഗാനം മികച്ച സ്വീകാര്യത നേടി. റഷ്യയിലെ സാര്‍ നിക്കോളാസ് രണ്ടാമന്റേയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സുഹൃത്തും ഉപദേശകനുമായ ഗ്രിഗറി റാസ്പുട്ടിനെക്കുറിച്ചുള്ള ഒരു സെമി ആത്മകഥാ ഗാനം എന്ന് റാസ്പുടിന്‍ ഗാനത്തെ വിശേഷിപ്പിക്കാം.