ചുരുങ്ങിയ കാലം കൊണ്ട് തന്നെ പ്രേക്ഷക ഹൃദയത്തില്‍ ഇടം നേടി പരിപാടിയാണ് ചക്കപ്പഴം. തുടക്കത്തില്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചെങ്കിലും പിന്നീട് എല്ലാവരും ഈ പരിപാടി ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. ശ്രീകുമാര്‍, അശ്വതി ശ്രീകാന്ത്, റാഫി, സബീറ്റ ജോര്‍ജ്, ശ്രുതി രജനീകാന്ത്, അര്‍ജുന്‍ സോമശേഖര്‍ തുടങ്ങി വന്‍താരനിരയാണ് ചക്കപ്പഴത്തിനായി അണിനിരന്നിട്ടുള്ളത്.
അവരവരുടെ കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമാക്കിയാണ് താരങ്ങളെല്ലാം മുന്നേറുന്നത്. ചക്കപ്പഴത്തിലൂടെയാണ്. ചക്കപ്പഴത്തിലൂടെ ഏറെ ശ്രദ്ധ നേടിയ താരമാണ് റാഫി, ടിക് ടോക്ക് പ്രേക്ഷകരുടെ ഇടയില്‍ സുപരിചിതനായ റാഫി വളരെ ചെറിയ സമയം കൊണ്ടാണ് മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കനായത്. പ്രായവ്യാത്യാസമില്ലാതെ യൂത്തും കുടുംബപ്രേക്ഷകരും ഇന്ന് ഇദ്ദേഹത്തിന്റെ ഫാന്‍സ് ലിസ്റ്റിലുണ്ട്.
അച്ഛന്‍, അമ്മ സഹോദരങ്ങള്‍ എന്നിങ്ങനെ 5 പേര് അടങ്ങുന്ന ചെറിയ കുടുബംമാണ് റാഫിയുടേത്. നല്ലൊരു നടന്‍ ആകുക എന്ന ആഗ്രഹത്തോടൊപ്പം തന്നെ വീട്ടിലെ കാര്യങ്ങള്‍ നല്ലത് പോലെ നോക്കി സന്തോഷത്തോടെ ജീവിക്കുക എന്നതാണ് ഈ ചെറുപ്പക്കാരന്റെ സ്വപ്നം. ഇപ്പോൾ റാഫിയുടെ ജീവിതത്തിലേക്ക് പുതിയൊരു സന്തോഷവും എത്തിയിരിക്കുകയാണ്, റാഫിയുടെ ജന്മദിനമായ ഇന്നലെ റാഫിയുടെവിവാഹനിശ്ചയ ചടങ്ങും നടത്തിയിരിക്കുകയാണ് ബന്ധുക്കൾ.
ടിക് ടോക് വീഡിയോകളിലൂടെ പ്രശസ്തയായ മഹീനയാണ് വധു. മഹീനയാണ് ഈ വിശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. ‘ചക്കപ്പഴം’ താരങ്ങളായ ശ്രുതി രജനീകാന്ത്, ലക്ഷ്മി ഉണ്ണികൃഷ്ണൻ എന്നിവർ ഇരുവർക്കും ആശംസകളുമായി എത്തിയിട്ടുണ്ട്. ആരാധകരും റാഫിയ്ക്ക് ആശംസകൾ നേരുകയാണ്. എന്നാണ് വിവാഹം എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ ഇപ്പോൾ.