കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിലാകെ നിറയുന്നതും ഒരു കരുന്നിന്റെ വിഡിയോ ആണ്. റാംപില്‍ മനോഹരമായി ചുവടുകള്‍ വയ്ക്കുന്ന ഈ മിടുക്കി ഇതിനോടകം തന്നെ കാഴ്ചക്കാരുടെ ഹൃദയങ്ങള്‍ കീഴടക്കി. മോഡലുകളെ പോലും വെല്ലുന്ന തരത്തിലാണ് റാംപിലൂടെ ഈ കൊച്ചുമിടുക്കി ക്യാറ്റ്-വോക്ക് ചെയ്തത്.
അബ്രിയാന എന്നാണ് ഈ മിടുക്കിയുടെ പേര്. മുഖത്തെ ആത്മവിശ്വാസവും ചിരിയുമെല്ലാം ഈ കൊച്ചുമിടുക്കിയെ ശ്രദ്ധേയമാക്കി. വളരെയധികം ആത്മവിശ്വാസത്തോടെയാണ് പിച്ചവെച്ചു നടന്നുതുടങ്ങിയ പ്രായത്തില്‍ ഈ കുരുന്ന് റാംപിലൂടെ നടന്നത്.
ഫോട്ടോഗ്രാഫറായ ക്രിസ്റ്റന്‍ വീവറാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. കുട്ടിത്താരത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തുന്നവരും ഏറെയാണ്. സമൂഹമാധ്യമങ്ങളില്‍ ഇതിനോടകം തന്നെ നിരവധിപ്പേര്‍ ഈ വിഡിയോ കണ്ടുകഴിഞ്ഞു. എന്തായാലും കൊച്ചുമിടുക്കിയുടെ നടത്തം സൈബര്‍ ഇടങ്ങളില്‍ ഹിറ്റായി മാറിയിരിക്കുകയാണ്.