Home Viral Viral Topics രാത്രി 12 മണിക്കും പഠനമാണ് ഈ മിടുക്കിയുടെ മെയ്ന്‍; രസകരമായ വീഡിയോ

രാത്രി 12 മണിക്കും പഠനമാണ് ഈ മിടുക്കിയുടെ മെയ്ന്‍; രസകരമായ വീഡിയോ

0
രാത്രി 12 മണിക്കും പഠനമാണ് ഈ മിടുക്കിയുടെ മെയ്ന്‍; രസകരമായ വീഡിയോ

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഒരു ‘കുട്ടിവാശി’യാണ് കാഴ്ചക്കാരില്‍ ചിരി നിറയ്ക്കുന്നത്. രാത്രി 12 മണിക്ക് എഴുന്നേറ്റിരുന്ന് പഠിയ്ക്കാന്‍ വാശി പിടിക്കുന്ന ഒരു കൊച്ചു മിടുക്കിയുടെ വിഡിയോയാണ് ഇത്. അമ്മയോട് തന്നെ പഠിപ്പിക്കാമോ എന്ന് വിനീതമായി ചോദിക്കുകയാണ് ഈ കുറുമ്പി.

പിന്നെ പഠിക്കാന്‍ വാശി പിടിക്കുന്നു. എന്തായാലും വിഡിയോ സൈബര്‍ ഇടങ്ങളില്‍ ഹിറ്റാണ്. ഓണ്‍ലൈന്‍ ക്ലാസുകളില്‍ പോലും പങ്കെടുക്കാന്‍ മടികാണിക്കുന്ന കുട്ടികള്‍ പോലും നമുക്കിടയിലുള്ള ഇക്കാലത്ത് ‘ഒന്ന് പഠിപ്പിച്ചു തരുമോ’ എന്ന് ചോദിച്ചുകൊണ്ട് താരമായിരിക്കുകയാണ് ഈ കൊച്ചുമിടുക്കി.

എല്ലാവരും ഉറങ്ങുന്ന സമയത്തും പഠിക്കാനായി എഴുന്നേറ്റിരിക്കുന്ന കൊച്ചു മിടുക്കിയുടെ നിഷ്‌കളങ്കത നിറഞ്ഞ വര്‍ത്തമാനവും കാഴ്ചക്കാരില്‍ ചിരി നിറയ്ക്കുന്നു. എന്താണ് പഠിപ്പിക്കേണ്ടത് എന്നു ചോദിക്കുമ്പോള്‍ ‘എബിസിഡി’ പഠിപ്പിയ്ക്ക് എന്നും കുഞ്ഞ് മറുപടി നല്‍കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here