രാത്രിമഴയുടെ നൊമ്പരം പെയ്തു തോര്‍ന്നു; മലയാളത്തിന്റെ സ്വന്തം സുഗതകുമാരിക്ക് വിട

മലയാളമാകെ കവിതയുടെ രാത്രിമഴ പെയ്യിച്ച കവയിത്രി സുഗതകുമാരി ഇനി ഓർമ. കൊവിഡ് ബാധിതയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് വിടവാങ്ങിയത്. 86 വയസായിരുന്നു.

ആറന്മുളയിലെ വഴുവേലി തറവാട്ടിൽ ഗാന്ധിയനും കവിയും കേരള നവോത്ഥാന പ്രവർത്തനങ്ങളുടെ അമരക്കാരനുമായിരുന്ന ബോധേശ്വരന്റെ (കേശവ പിള്ള) മകളായി 1934 ജനുവരി ഇരുപത്തി രണ്ടിനാണ് സുഗതകുമാരി ജനിച്ചത്. അക്കാലത്തെ പ്രശസ്ത സംസ്കൃതം പണ്ഡിതയായ വി. കെ കാർത്യായനി ടീച്ചറായിരുന്നു അമ്മ. ഉറ്റവരാൽ ഉപേക്ഷിക്കപ്പെടുന്ന സ്ത്രീകളെ പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ’അഭയ’ എന്ന സ്ഥാപനം ആരംഭിച്ചു.

thjfghv

പ്രധാനകൃതികള്‍: മുത്തുച്ചിപ്പികള്‍, പാതിരാപ്പൂക്കള്‍, രാത്രിമഴ, അമ്പലമണി, രാധയെവിടെ. വനിതാ കമ്മീഷന്‍ അധ്യക്ഷ, തളിര് മാസിക പത്രാധിപര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. സരസ്വതി സമ്മാന്‍, പത്മശ്രീ, വയലാര്‍, ഓടക്കുഴല്‍, ആശാന്‍ പുരസ്കാരങ്ങള്‍ നേടി. സരസ്വതി സമ്മാന്‍, പത്മശ്രീ, വയലാര്‍, ഓടക്കുഴല്‍, ആശാന്‍ പുരസ്കാരങ്ങള്‍ നേടി.

കവിത മനുഷ്യ ദു:ഖങ്ങൾക്കു മരുന്നായും പ്രകൃതിക്ക് കൈത്താങ്ങായും അനീതിക്കെതിരെ ആയുധമായും ഉപയോഗിച്ച എഴുത്തുകാരിയാണ് വിടവാങ്ങുന്നത്. നിലപാടുകൾ കൊണ്ട് എക്കാലവും തലയുയർത്തി നിന്ന് പെൺകരുത്തിന്റെ പ്രതീകമായി സുഗതകുമാരി ഓർക്കപ്പെടും.

സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന സുഗതകുമാരിയെ ആരോഗ്യനില വഷളായതിനെ തുടർന്ന് സംസ്ഥാന സർക്കാർ ഇടപെട്ടാണ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയത്. എത്തുമ്പോൾ ന്യുമോണിയയുടെ ഭാഗമായ ശ്വാസതടസമടക്കമുള്ള ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു.

rhngcb

കവിതകളിലൂടെയും പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിലൂടെയും ശക്തമായ സാമൂഹ്യ ഇടപെടലുകളിലൂടെയും പതിറ്റാണ്ടുകളോളം കേരളത്തിന്റെ പൊതുമണ്ഡലത്തിൽ സജീവ സാന്നിധ്യമായിരുന്നു സുഗതകുമാരി. സൈലൻ്റ് വാലി പ്രക്ഷോഭം മുതൽ എറ്റവും ഒടുവിൽ സൈബർ ഇടങ്ങളിലെ സ്ത്രീകൾക്കെതിരായ പ്രവർത്തികൾ വരെ സുഗതകുമാരി ശക്തമായി ശബ്ദമുയർത്തി.

Previous articleപ്രശസ്ത കവയിത്രി സുഗതകുമാരി അന്തരിച്ചു; നഷ്ടമാകുന്നത് കരുണ നിറഞ്ഞ അമ്മ മനസ്‌
Next articleസമൂഹമാധ്യമങ്ങളിൽ വൈറലായി ബെല്ലാ ചാവോ ഗാനത്തിന്റെ പഞ്ചാബി വേര്‍ഷന്‍.!

LEAVE A REPLY

Please enter your comment!
Please enter your name here