വൃദ്ധി വിശാല്‍ എന്ന കൊച്ചുമിടുക്കിയുടെ പേര് പരിചിതമല്ലാത്തവര്‍ കുറവായിരിക്കും. മനോഹരമായി നൃത്തം ചെയ്ത് സൈബര്‍ ഇടങ്ങളില്‍ താരമായതാണ് ഈ കൊച്ചുമിടുക്കി. ഇപ്പോഴിതാ വീണ്ടും ശ്രദ്ധ നേടുകയാണ് വൃദ്ധി വിശാലിന്റെ ഒരു നൃത്ത വിഡിയോ.
നിഷ്‌കളങ്കത നിറഞ്ഞ മുഖഭാവത്തോടെ മനോഹരമായി നൃത്തം ചെയ്യുന്ന വൃദ്ധിയെ പ്രശംസിച്ചുകൊണ്ടും നിരവധിപ്പേര്‍ രംഗത്തെത്തുന്നു. ‘ചക്കരമാവിന്റെ കൊമ്പത്തിരിക്കണ മാമ്പഴം പോലത്തെ മങ്കപ്പെണ്ണേ’ എന്ന രസികന്‍ ഗാനത്തിനാണ് വൃദ്ധി മനോഹരമായി ചുവടുകള്‍ വയ്ക്കുന്നത്.
വിനയന്‍ സംവിധാനം നിര്‍വഹിച്ച അദ്ഭുതദ്വീപ് എന്ന ചിത്രത്തിലേതാണ് ഈ ഗാനം. അലക്‌സ് ആണ് സിനിമയില്‍ ഈ ഗാനം ആലപിച്ചിരിക്കുന്നത്. എം ജയചന്ദ്രന്‍ സംഗീതം പകര്‍ന്നിരിക്കുന്നു. കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടേതാണ് വരികള്‍.