രതി ഒന്നും വിശദീകരിക്കാൻ വാക്കുകളോ, അക്ഷരങ്ങളോ വഴങ്ങില്ല എന്ന് അത് ആസ്വദിച്ചിട്ടുള്ള ഏതൊരാൾക്കും അറിയാം; വൈറൽ കുറിപ്പ്

കൗൺസലിങ് സൈക്കോളജിസ്റ് കലാ മോഹൻന്റെ കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ;

Repost, ഗർഭിണി ആയ ഒരുവളെ കണ്ടു. അവളുടെ ഭാര്തതാവിനെ എനിക്ക് അറിയാം. ഇത് അയാളുടെ രണ്ടാം വിവാഹം ആണ്. ആദ്യത്തെ ബന്ധം ഒഴിഞ്ഞപ്പോൾ. അയാളുടെ ശേഷി കുറവായിരുന്നുവല്ലോ ആ മാസത്തെ ഹിറ്റ് ചർച്ച എന്ന് ഇന്നത്തെ ഭാര്യയുടെ നിറവയർ കണ്ടപ്പോൾ ഓർത്തു പോയി. ഒരു പുരുഷനായ അയാൾ ആ ആരോപണത്തെ കുറിച്ച് അറിഞ്ഞിരിക്കുമോ എന്നറിയില്ല. അതിന്റെ ഉത്തരം ആയിട്ടാണോ , വിവാഹം കഴിഞ്ഞു പിറ്റേ മാസം തന്നെ ഭാര്യയെ ഗർഭിണി ആക്കിയതെന്നും അറിയില്ല. സമൂഹത്തിനു നമ്മോടു ചില ഉത്തരവാദിത്വങ്ങൾ ഉണ്ട്. അതിലൊന്നാണ് നമ്മുടെ ലൈംഗികത.! ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ, ഞാനും നേരിട്ട ഒന്നാണ്, ആ ചോദ്യങ്ങൾ. ഇതേ പുരുഷനെ ചൂണ്ട ഇട്ടവർ എന്റെ നേർക്കും വന്നിരുന്നു. കലയുടെയും ഭാര്തതാവിന്റെയും സെക്സ് ജീവിതം എങ്ങനെ ആണ്? ദിവസേന ഉണ്ടോ? ഇല്ലേ? എങ്കിൽ അത് എന്ത് കൊണ്ട്? ഉണ്ടോ? എങ്കിൽ എങ്ങനെ? ആന്തരികമായ എന്തിനെയും രൂപം കൊടുക്കുന്നത് സംസ്കാരമാണ്. പെണ്ശരീരം കൊണ്ട് ഏത് പ്രശ്നത്തെയും പരിഹരിക്കാം എന്നാണോ കരുതുന്നത്. കാര്യങ്ങൾ ഒക്കെ എങ്ങനെ. എത്ര വട്ടം എന്നൊക്കെ ചോദിക്കുമ്പോൾ, ഉണ്ടാകുന്ന ഒരു പെരുപ്പ് ഉണ്ടല്ലോ. അതെങ്ങനെ എഴുതും? ഒരു പുരുഷനും സ്ത്രീയും തമ്മിൽ ഉണ്ടാകുന്ന ഏത് പ്രശ്നത്തിനും കാരണം രതി ആണെന്നുള്ള തോന്നൽ പോൽ അസഹ്യമായ ഒന്നില്ല. എന്നാൽ ബന്ധങ്ങൾ മുറുക്കാൻ ലൈംഗികത നല്ലൊരു മരുന്നാണ്.

എനിക്ക് മുന്നിൽ ദാമ്പത്യ പ്രശ്നവും ആയി വരുന്ന ക്ലയന്റ് നോട് ഞാൻ ഇന്നേ വരെ കടന്ന് കേറി ചോദിച്ചിട്ടില്ല ഈ ചോദ്യങ്ങൾ. അവർ മനസ്സ് തുറക്കും വരെ കാക്കും. കൗണ്സലിങ്ങിലും വേണം മര്യാദ. വ്യക്തിത്വത്തിലെ വ്യാകരണ പിശക്ക് തിരുത്താൻ ഞാൻ ആളല്ല. പ്രണയം, രതി ഒന്നും വിശദീകരിക്കാൻ വാക്കുകളോ, അക്ഷരങ്ങളോ വഴങ്ങില്ല എന്ന് അത് ആസ്വദിച്ചിട്ടുള്ള ഏതൊരാൾക്കും അറിയാം. രണ്ടു പേര് രതിയിൽ ഒന്നിക്കുമ്പോൾ, പരസ്പരം നീതി ലഭിക്കുന്നുണ്ടോ എന്നേ ചിന്തിക്കേണ്ടതുള്ളൂ. ഞാൻ നിന്നെ എത്രത്തോളം സ്നേഹിക്കുന്നു, ഇഷ്‌ടപ്പെടുന്നു എന്നതിന്റെ വാക്കുകൾക്ക് അതീതമായ ഭാവമാണ് രതി. ശരീരത്തിലൂടെ ഒരു ഊർജ്ജം കടന്നു പോകുന്ന നിമിഷങ്ങൾ. അവനൊരു സുൽത്താനും, അവളൊരു ഹൂറിയും ആയിത്തീരുന്നു. സ്ത്രീ ഇത് തുറന്നെഴുതിയാൽ അവിടെ സദാചാര കുരു പൊട്ടും. ലിബറേഷൻ ഇപ്പോഴും പകുതി വഴിയിൽ തന്നെ ആണ്. ഭൂരിപക്ഷം പെണ്ണുങ്ങളുടെയും ഉള്ള ഒരേ ഒരു അവകാശം, മറ്റൊരുത്തിയുടെ കിടപ്പറ രഹസ്യം കിള്ളി ചോദിക്കുക എന്നതാണ്.

അങ്ങനെ ഒക്കെ ആണെങ്കിലും, സമൂഹത്തിൽ സമാധാനത്തോടെ ജീവിതം കൊണ്ട് പോകണം എങ്കിൽ, പെണ്ണിന് ഒരൽപ്പം കഴിവ് കേട് ആകാം. അത് കുല സ്ത്രീഭൂഷണം ആണ്. തിരിച്ചു ആണേൽ അവൾ nymphomanic ആണ് (കാമഭ്രാന്തി എന്ന്) ശെരിയല്ലേ? എന്നാണ് ഭാര്യയുടെ പ്രസവം? മുകളിൽ പറഞ്ഞിരിക്കുന്ന പുരുഷനോട് ഞാൻ കുശലം ചോദിച്ചപ്പോൾ, ഉത്തരം പറഞ്ഞ ശേഷം അയാൾ കൂട്ടി ചേർത്തു. “അതിങ്ങു വന്നിട്ട് വേണം, അടുത്തത് ചിന്തിക്കാൻ… ആർക്കാണ് കഴിവില്ലാത്തത് എന്നൊന്ന് കാണിക്കണമല്ലോ” അപ്പൊ, അതാണല്ലേ ലൈംഗികത..! തനിക്കു എതിരായ ആരോപണം അയാൾ അറിഞ്ഞിട്ടുണ്ട്. ഇനി അതിനു ഉത്തരം കൊടുക്കാതെ നിവൃത്തിയില്ല.

ഞാൻ ഒരു സ്ത്രീ ആയത് കൊണ്ട് എനിക്കു സമൂഹം വെച്ച് നീട്ടിയ ഔദാര്യം. എനിക്കു എന്റെ ശേഷി തെളിയിക്കേണ്ട.! യോദ്ധ സിനിമയിലെ ഡയലോഗ് ഓര്മ്മ വരുന്നു. അശോകന് ക്ഷീണം ആകാം.! കല, കൗൺസലിംഗ് സൈക്കോളജിസ്റ്

Previous articleനടന്‍ ബാലു വര്‍ഗീസ് വിവാഹിതനാകുന്നു; വധു എലീന കാതറിന്‍
Next articleഅമ്മയോടും കുഞ്ഞിനോടും ക്രൂരത കാണിച്ച ഈ വാഹന ഉടമയെ പിടിക്കാന്‍ സഹായിക്കുക; കുറിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here