രണ്ട് കൈകളും ഇല്ലാതെ കാർ ഡ്രൈവ് ചെയ്യുന്ന പെൺകുട്ടി

രണ്ട് കൈകളും ഇല്ലാത്ത, കാർ സ്വന്തമായുള്ള, ഡ്രൈവ് ചെയ്യുന്ന ഏഷ്യയിലെ തന്നെ ആദ്യത്തെ വനിത ജിലുമോൾ മരിയറ്റ് തോമസ്.

ആത്മവിശ്വാസം കൊണ്ട് ക്ലച്ച് ചവിട്ടി പരിമിതികൾ കൊണ്ട് ബ്രേക്ക് ഇട്ട് വിജയത്തിന്റെ കീ തിരിച്ച് ജിലുമോൾ ഇന്ന് കാർ സ്റ്റാർട്ട് ചെയ്യുകയാണ്. സ്വന്തം പ്രയന്തം കൊണ്ട് മാത്രം ഉന്നതിയിലേക്കെത്തിയ ഗ്രാഫിക്ക് ഡിസൈനർ.ദൈവം ഒട്ടേറേ സൃഷ്ടികൾ നടത്താറുണ്ടെങ്കിലും വളരെയേറേ സമയം എടുത്ത് സൃഷ്ടിച്ച ഒരു കുട്ടി. സൃഷ്ടി നടത്തിയപ്പോൾ ദൈവത്തിന് തോന്നിയ ഒരു കുസൃതി അതാണ് ജിലു.

jillu1

നാം ചെറുപ്പകാലത്ത് മയിൽപ്പീലി പുസ്തകത്താളിൽ സൂക്ഷിക്കാറുണ്ടായിരുന്നു അത് പെറ്റുപെരുകും എന്ന അന്ധവിശ്വാസത്താൽ. എന്നാൽ ജിലു സൂക്ഷിച്ച മയിൽ പീലി പെറ്റ് പെരുകി ഏഷ്യയുടെ തന്നെ നെറുകയിൽ ചൂടാൻ തയ്യാറെടുത്ത് നിൽക്കുന്നു. പൊക്കമില്ലാത്തതാണെന്റെ പൊക്കം എന്ന് കുഞ്ഞുണ്ണി മാഷ് പറഞ്ഞത് പോലെ കൈകളില്ലാത്തതാണെന്റെ അഭിമാനം എന്ന് ജിലുവിന് ധൈര്യമായി പറയാം. ഇനിയും ഒരുപാട് ഉന്നതങ്ങൾ കീഴടക്കട്ടെ എന്ന പ്രാർത്ഥനയോടെ.

Previous articleആര്‍ഭാടങ്ങളില്ലാതെ വിവാഹത്തിന് ഒരുങ്ങി മണികണ്ഠന്‍..!
Next articleകൊവിഡ് 19നെ നേരിടാൻ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയുമായി താരങ്ങളും..! കൈയ്യടിച്ച് സോഷ്യൽ മീഡിയ

LEAVE A REPLY

Please enter your comment!
Please enter your name here