‘രണ്ട് ഓപ്പറേഷനും സക്സസ് ആയി; തന്റെ ജീവിതത്തിലെ മറ്റൊരു പ്രധാന വിശേഷം പങ്കുവെച്ചു പ്രണവ്‌..’

157392157 3215910691845432 5863927991872458480 n

ജീവിതത്തില്‍ അത്ഭുതം കാണിക്കുന്ന മനുഷ്യരെക്കുറിച്ച്‌ നമ്മള്‍ കേട്ടിട്ടുണ്ട്‌. എന്നാല്‍ ജീവിതം തന്നെ മറ്റുള്ളവര്‍ക്കു മുന്നില്‍ ഒരു അത്ഭുതമായി കാണിച്ചു തന്ന മനുഷ്യരെക്കുറിച്ച്‌ കേള്‍ക്കാന്‍ വഴിയില്ല. എന്നാല്‍ അങ്ങനെയൊരാളുണ്ട്‌. തൃശൂര്‍
ജില്ലയിലെ ഉരിങ്ങാലക്കുട സ്വദേശി പ്രണവ്‌. കൂടുതല്‍ പരിചപ്പെടുത്തലിന്റെ ആവശ്യമില്ല പ്രണവിന്റെ കാര്യത്തില്‍. സമൂഹ മാധ്യമങ്ങളിലും മറ്റും എല്ലാവര്‍ക്കും അറിയാവുന്ന വ്യക്തിയാണ്‌ പ്രണവ്‌.

എട്ട്‌ വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ഒരു അപകടത്തില്‍പ്പെട്ട നെഞ്ചിന്‌ താഴേക്ക്‌ തളര്‍ന്ന്‌ കിടക്കുന്ന അവസ്ഥയിലായിരുന്നു പ്രണവ്‌. തളര്‍ന്നു പോയ അവസ്ഥയിലും പ്രണവിനെ വിവാഹം കഴിക്കാനും, അവനെ സ്‌നേഹിക്കുവാനും തയ്യാറായ ഒരു പെണ്‍കുട്ടി പ്രണവിന്‌ കൂട്ടായി അവന്റെ ജീവിതത്തിലേയ്ക്ക്‌ എത്തുകയായിരുന്നു . നിസ്വാര്‍ത്ഥമായ പ്രണയത്തിനേക്കാള്‍ വലുതായി ഈ ലോകത്ത്‌ മറ്റൊന്നുമില്ലെന്ന്‌ തെളിയിച്ചവരാണ്‌ ഇരുവരും. നേരേ എഴുനേറ്റ്‌ നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയില്‍ വീല്‍ചെയറില്‍ ഇരുന്നുകൊണ്ടായിരുന്നു പ്രണവ്‌ ഷഹാനയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്‌.

90105215 2297294423707068 6591129302899621888 n

തന്റെ ജീവിതത്തില്‍ ഒരിക്കലും നടക്കില്ലെന്ന്‌ കരുതിയ കാരൃമാണ്‌ ദൈവം ഇന്ന്‌ എനിയ്ക്ക്‌
സാധിച്ച്‌ തരാന്‍ പോകുന്നത്‌ എല്ലാവരും പ്രാര്‍ത്ഥിക്കണം, നിങ്ങളുടെ എല്ലാവരുടെയും അനുഗ്രഹം ഉണ്ടാകണമെന്നായിരുന്നു ഷഹാനയുമായുള്ള വിവാഹത്തിന്‌ മുന്‍പ്‌ പ്രണവ്‌ തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്‌. നിരവധി ആളുകള്‍ പ്രണവിനും,ഷഹാനയ്ക്കും ആശംസയറിച്ച്‌ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ മറ്റൊരു പ്രധാന വിശേഷമാണ്‌ പ്രണവ്‌ പങ്കുവെച്ചിരിക്കുന്നത്‌.

പ്രണവ്‌ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ;

ചങ്കുകളെ, എന്റെ ആദ്യ രണ്ട് ഓപ്പറേഷനും സക്സസ് ആയി. ഇനി ഇൻഫെക്ഷൻ വരാതെ ശ്രദ്ധിക്കണം. അതൊക്കെ ക്ലീയർ ആയതിന് ശേഷമാണ് മൂന്നാമത്തെ ഓപ്പറേഷൻ നടത്തുക. കഴുത്തിലിട്ട പ്ലേറ്റിന്റെ സ്ക്രൂ കൊണ്ട് ഉണ്ടായ അന്നനാളത്തിലെയും, ശ്വാസനാളത്തിലേയും ഹോൾ അടക്കുക എന്നതാണ് ഡോക്ടർമാരുടെ അടുത്ത ദൗത്യം. അത് ഇത്തിരി മേജർ ഓപ്പറേഷൻ ആയത്കൊണ്ട് തന്നെ സമയം എടുക്കുമെന്നാണ് ഡോക്ടർ പറഞ്ഞത് . നാളെ ചിലപ്പോൾ ഡിസ്ചാർജ് ആവും ട്ടാ. ഇനി ഇതൊക്കെ ഉണങ്ങി കഴിയുമ്പോഴാണ് ചെക്കപ്പിന് വരാൻ പറഞ്ഞിരിക്കുന്നത്…. എനിക്ക് ഇപ്പോൾ വല്ലാത്ത സന്തോഷം ഉണ്ട്. അതിന് കാരണക്കാർ എന്നെ സഹായിച്ച എനിക്ക് വേണ്ടി പ്രാർത്ഥിച്ച നിങ്ങൾ ഒരോരുത്തരുമാണ്. നന്ദി ഉണ്ട് ഒരുപാട്… ഒരുപാട് സ്നേഹത്തോടെ നിങ്ങളുടെ സ്വന്തം പ്രണവ് ഷഹാന.

291988209 4641730525930101 3804040306597371546 n

എട്ടു വര്‍ഷങ്ങള്‍ക്ക്‌ മുന്‍പാണ്‌ പട്ടേപ്പാടത്തിനു സമീപം കുതിരത്തടത്ത്‌ വെച്ച്‌ ബൈക്ക്‌ തെന്നിവീണ്‌ പ്രണവിന്റെ നട്ടെല്ലിന്‌ പരിക്ക്‌ പറ്റുന്നത്‌. ഒരു വര്‍ഷത്തോളം ചികിത്സയിലായിരുന്നു പ്രണവ്‌. പ്രണവിന്റെ വീഡിയോ കണ്ടാണ്‌ അദ്ദേഹത്തോട്‌ ഇഷ്ടം
തോന്നിയതെന്നാണ്‌ ഷഹാന പറയുന്നത്‌. ഷഹാന പ്രണയം തുറന്ന്‌ പറഞ്ഞപ്പോള്‍ പ്രണവ്‌ നിരുത്സാഹപ്പെടുത്തുകയായിരുന്നു. എന്നാല്‍ വേണ്ടെന്ന്‌ വെക്കാന്‍ ഷഹാന തയ്യാറല്ലായിരുന്നു. പ്രണവിന്‌ എന്നും പിന്തുണയും കരുത്തുമായി ഭാര്യ ഷഹാന
കൂടെയുണ്ട്‌. ബൈക്ക്‌ അപകടത്തില്‍പ്പെട്ട നെഞ്ചിന്‌ താഴേക്ക്‌ തളര്‍ന്ന്‌ പോയ പ്രണവിന്റെ പിന്നീടുള്ള ജീവിതത്തിലേയ്ക്ക്‌ കയറി ചെല്ലുവാന്‍ ഷഹാനയ്ക്ക്‌ ഒട്ടും ആശങ്ക ഇല്ലായിരുന്നു.

261025076 3978895682213592 5193178155287202865 n
Previous article“നീ വെറും ഒരു സെക്‌സ് വര്‍ക്കര്‍ ആയി ജീവിതം തള്ളി നീക്കും; എച്ച്‌ഐവി ബാധിച്ച് ആയിരിയ്ക്കും നിന്റെ മരണം..” എന്ന് പറഞ്ഞവര്‍ക്ക് ഹെയ്ദി സാദിയയുടെ മറുപടി.!!
Next articleഇത്രയും ഉയരത്തിൽ വരി തെറ്റാതെ കൃത്യമായി ചാണകം എറിഞ്ഞ് ഈ സ്ത്രീ; സോഷ്യൽ മീഡിയയിൽ വൈറലായി വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here