“രണ്ട് ആണുങ്ങൾക്ക് വിവാഹം കഴിക്കാൻ രണ്ട് സ്ത്രീകൾ നഷ്ട്ടപെട്ടു;” ആണിന് വിവാഹം കഴിക്കുവാനും sex ചെയ്യുവാനും മാത്രമുള്ള ജീവനുകൾ ആണോ സ്ത്രീ.! – ആൻസി വിഷ്ണു…വൈറൽ കുറിപ്പ്

kH6Um45

സ്വവര്‍ഗാനുരാഗികളായ പെണ്‍കുട്ടികള്‍ക്ക് ഒന്നിച്ചുജീവിക്കാന്‍ ഹൈക്കോടതിയുടെ അനുമതി. ബന്ധുക്കള്‍ പിടിച്ചുകൊണ്ടുപോയ കോഴിക്കോട് സ്വദേശിനിയെ പങ്കാളിക്കൊപ്പം വിട്ടു. ആലുവ സ്വദേശിനിയായ ആദില നസ്രിന്‍ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. പങ്കാളിയായ താമശേരി സ്വദേശിനി ഫാത്തിമ നൂറയെ ആദിലയ്‌ക്കൊപ്പം പോകാന്‍ കോടതി അനുവദിച്ചു. ഇവർക്ക് ആശംസകൾ നേർന്ന് ആൻസി വിഷ്ണു പങ്കുവെച്ച കുറിപ്പ്;

വേറിട്ട ആകാശം തുന്നുന്ന പ്രണയങ്ങൾ, ആണിന് പെണ്ണിനോട്/ പെണ്ണിന് ആണിനോട് മാത്രമേ sexual attraction പറ്റുള്ളൂ, sex പറ്റുള്ളൂ എന്ന് എന്തിനാണ് പൊതുസമൂഹം നിർബന്ധം പിടിക്കുന്നത്. ആണും പെണ്ണുമായി മാത്രമായി ജീവിക്കണം എന്നതിൽ എന്തിന് വാശി പിടിക്കണം, gender identification നടത്തുവാനുള്ള സ്വാതന്ത്ര്യത്തെ എന്തിന് ചോദ്യം ചെയ്യണം? ആണ് പെണ്ണ് എന്ന ബൈനറിയിൽ നിന്ന് അല്ലാതെയും പ്രണയവും sex ഉം അനുഭവിക്കാൻ പ്രാപ്തരായവർ ഉണ്ട് എന്ന് തന്നെ വേണം പറയാൻ. ആദിലയുടെയും നൂറയുടെയും സ്വവർഗ പ്രണയത്തെ കുറിച്ച് വാർത്തകൾ വന്നത് മുതൽ ഈ പൊതുസമൂഹത്തിന്റെ സദാചാരം എത്ര കണ്ട് മുളച്ച് പൊത്തി.

ആദിലയുടെയും നൂറയുടെയും ഫോട്ടോ status ഇട്ടപ്പോൾ എനിക്ക് വന്ന കുറച്ച് comments നോക്കാം. “അവർക്ക് പണിയൊന്നുമില്ല”, Whatsapp ൽ വലിയൊരു മാന്യനിൽ നിന്ന് വന്നൊരു കമന്റ്‌, എന്താണ് ഉദ്ദേശിച്ചത് എന്ന് ചോദ്യം ഞാൻ ഉന്നയിച്ചപ്പോൾ രണ്ട് വനിതകൾ വിവാഹം കഴിച്ചത് കൊണ്ട് പറഞ്ഞതാണെന്ന്” രണ്ട് ആണുങ്ങൾക്ക് വിവാഹം കഴിക്കാൻ രണ്ട് സ്ത്രീകൾ നഷ്ട്ടപെട്ടു”, ആണിന് വിവാഹം കഴിക്കുവാനും sex ചെയ്യുവാനും മാത്രമുള്ള ജീവനുകൾ ആണോ സ്ത്രീ.. ആണിന് മാത്രമല്ല സ്ത്രീക്ക് ലൈം ഗിക സംതൃപ്തി നൽകാൻ കഴിയുക..” ഇവർക്ക് കുഞ്ഞുങ്ങൾ ഉണ്ടാകില്ലല്ലോ? “കുഞ്ഞുങ്ങൾ ഉണ്ടാവുക എന്നതല്ല വിവാഹത്തിന്റെയും പ്രണയത്തിന്റെയും conclusion. രണ്ട് വനിതകൾ / രണ്ട് പുരുഷന്മാർ വിവാഹം കഴിച്ചാൽ അവർക്കിടയിലേക്ക് സദാ ചാര മലയാളികൾ തൊടുത്ത് വിടുന്ന ഒരു ചോദ്യമാണ് നിങ്ങളിൽ ആരാണ് ഭർത്താവ്, ആരാണ് ഭാര്യ ആരാണ് ആണ് ആരാണ് പെണ്ണ് എന്നത്…

285718233 1108903956667655 7976566061221190359 n

പ്രണയത്തിൽ ആണും പെണ്ണും, ഭർത്താവും ഭാര്യയും നിർബന്ധം എന്ന് നിങ്ങൾ വിചാരിക്കുന്നത് നിങ്ങളുടെ ലൈംഗിക ദാരിദ്ര്യം എന്ന് തന്നെ വേണം പറയാൻ.. രണ്ടാമത്തെ കാര്യം lesbian വിവാഹങ്ങളിലും ഗേ വിവാഹങ്ങളിലും ആളുകൾ എത്തിനോക്കുന്നത് അവരുടെ se x relationship ലേക്കാണ്, വൃത്തികേടിന്റെ മറ്റൊരു മുഖം, അവർ പരസ്പരം sex ഉം പ്രണയവും ആസ്വദിക്കുന്നു എന്നതിൽ പൊതു സമൂഹത്തിന് എന്താണ് അതിൽ കാര്യം, അല്ലെങ്കിൽ തന്നെ രണ്ട് പേരുടെ sex relationship ലേക്ക് കണ്ണാടിയോ ക്യാമെറയോ വെക്കാൻ ആർക്കാണ് അവകാശം.. , lesbian വിവാഹങ്ങളിലും ഗേ വിവാഹങ്ങളിലും സമൂഹം ഉന്നയിക്കുന്ന മറ്റൊരു ചോദ്യം ” അവരുടെ മാതാ പിതാക്കൾ എത്ര വിഷമിച്ച് കാണും എന്നാണ് “പതിനെട്ടു വയസ് പൂർത്തിയായ രണ്ട് മനുഷ്യരുടെ പ്രണയത്തിൽ, sex ൽ അവർക്ക് ജീവിത പങ്കാളിയെ തിരഞ് എടുക്കാൻ ഉള്ള സ്വാതന്ത്ര്യത്തിൽ മാതാപിതാക്കൾക്കോ അധ്യാപകർക്കോ എന്താണ് പ്രാധാന്യം…

285623865 1108903756667675 3425335507367587895 n

മകൾ ആണിനൊപ്പം തന്നെ ജീവിക്കണം എന്ന് നിർബന്ധം പിടിക്കാതെ അവൾക്ക് ഇഷ്ടമുള്ള sexuality തിരഞ്ഞെടുക്കാൻ freedom നൽകുക എന്നതല്ലേ നല്ല parenting. സമൂഹത്തിന്റെ നിർബന്ധങ്ങളിലേക്ക് എന്തിനാണ് മനുഷ്യരെ വലിച്ചിടുന്നത്… ആണ് പെണ്ണ് എന്നതിൽ നിന്ന്, transmen, transwomen, എന്നൊക്കെയുള്ള കാറ്റഗറിയിലേക്ക് മനുഷ്യർ പുരോഗമിക്കപെടുമ്പോൾ, Bisexual, homosexual എന്നൊക്കെയുള്ള വിശാലമായ ലൈംഗികതയിലേക്ക് സമൂഹം സഞ്ചരിക്കുമ്പോൾ നമ്മൾ അതിന് ആശംസകൾ നേർന്ന് അങ്ങ് മാറിനിന്നേക്കണം, എത്ര വൃത്തികേടാണ് മറ്റൊരാളുടെ ലൈം ഗികതയിലേക്ക് എത്തിനോക്കുന്നത് എന്നെങ്കിലും മനസിലാക്കുക. പരസ്പരം വിശ്വാസവും, പ്രണയവും ഉള്ളിടത്തോളം ഒരുമിച്ച് നിൽക്കുക എന്നത് മാത്രമാണ് ഒരു പ്രണയബന്ധത്തിലും, sexual റിലേഷൻഷിപ്പിലും define ചെയ്യേണ്ടുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം… ബന്ധങ്ങൾ വേർപിരിയുവാനും space ഉണ്ടാകുന്നത് എത്ര ഭംഗിയാണ്…

285608114 1108903790001005 786139715022750232 n

Lesbian വിവാഹങ്ങളിലും ഗേ ബന്ധങ്ങളിലും ഉന്നയിക്കുന്ന മറ്റൊരു പരിഹാസം, “ഓ എത്ര നാളത്തേക്കാണ് ” എന്നതാണ് അതിന്റെ മറുപടി ഉള്ളിടത്തോളം എന്നാണ്, മരിക്കും വരെ ഒരാളോട് തന്നെ പ്രണയം ഉണ്ടാകണമെന്നോ ആ ഒരാളുമായി തന്നെ sex വേണമെന്നോ ഒരു നിർബന്ധവുമില്ല. മനുഷ്യരെ വേർപിരിയുവാനും, divorce ചെയ്യുവാനും അനുവദിക്കുന്നില്ല എന്നത് എന്തൊരു സമൂഹ വിപത്താണ്. തലമുറകൾ മാറി രീതികൾ എല്ലാം മാറി.. പ്രണയത്തിന്റെയും sex ന്റെ യും ആകാശം കൂടുതൽ വലുതായി കൊണ്ടിരിക്കുന്നു, വിമർശനങ്ങൾ ആകാം, പക്ഷെ മറ്റൊരുവന്റെ ശരീരവും മനസും ആരംഭിക്കുന്നിടത്ത് ആ വിമർശനങ്ങൾ അവസാനിപ്പിക്കുക എന്നത് മനുഷത്വം ആണെന്ന് കൂടി പറയട്ടെ… മനുഷ്യർ സ്ത്രീയോ പുരുഷനോ ട്രാൻസ് മനുഷ്യരോ ആരുമാകട്ടെ, സ്വന്തം ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാൻ ഉള്ള അവരുടെ സ്വാതന്ത്ര്യത്തിലേക്ക് എത്തിനോക്കാതിരിക്കുക എന്നത് മാന്യതയാണ്…

285532310 1108904383334279 1522711992639200975 n

ഒരു കുഞ്ഞിന്റെ അച്ഛനും അമ്മയും ആയിരിക്കുക എന്നാൽ, മകന്റെ/ മകളുടെ sex വ്യക്തിത്വത്തെ തിരിച്ചറിഞ് ആ രീതിയിൽ അവരെ ജീവിക്കാൻ അനുവദിക്കുക എന്നത് കൂടിയാണ്.. ആണിന് പെണ്ണാവനും പെണ്ണിന് ആണാവനും, പെണ്ണോ ആണോ ആയി മാറാതെ, ജീവിക്കുവാനും… homo sexual ആകുവാനും, bisexual ആകുവാനും, സ്വന്തം sexual ഐഡന്റിറ്റി തിരഞ്ഞെടുക്കുവാനും ഈ രാജ്യത്ത് അവകാശവും സ്വാതന്ത്ര്യവും ഉണ്ട് എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ആദിലാക്കും നൂറക്കും ഒപ്പം കോടതി നിന്നത്, അവരുടെ പ്രണയത്തെ ബഹുമാനിച്ചത്….പൊങ്ങി വരുന്ന സദാചാരം മാറി നിന്ന് അങ്ങ് ചൊറിഞ്ഞു തീർത്തേക്കുക…… അവർ അവരുടെ ജീവിതം ജീവിക്കട്ടെ..അൻസി വിഷ്ണു.

Screenshot 2022 06 04 105419
Previous articleപ്രണയം വെളിപ്പെടുത്തിയ ശേഷം ഒരുമിച്ച് വേദിയിൽ ആടിപ്പാടി അമൃത സുരേഷും ഗോപി സുന്ദറും.! വൈറൽ വീഡിയോ
Next articleകിടിലം; ‘ഡിപ്പം ഡപ്പം സോങ്ങിന് കിടിലം ഡാൻസുമായി അഹാന, പൊളിയെന്ന് ആരാധകർ..’ – വീഡിയോ

LEAVE A REPLY

Please enter your comment!
Please enter your name here