രണ്ടു കാലിൽ നടന്നു തുടങ്ങുംമുൻപേ സ്‌കേറ്റിങ്ങിൽ താരമായ ഈ ഒരു വയസുകാരി; വിഡിയോ കണ്ടു നോക്കൂ…

പിച്ചവെച്ച് നടക്കാൻ തുടങ്ങും മുൻപ് സ്കേറ്റിങ്ങിൽ അത്ഭുതം കാണിച്ച് സമൂഹമാധ്യമങ്ങളിൽ അടക്കം ശ്രദ്ധനേടുകയാണ് ഒരു കൊച്ചുമിടുക്കി. വാങ് യൂജി എന്ന ചൈന സ്വദേശിയായ കുഞ്ഞുമിടുക്കിയുടെ ചിത്രങ്ങളും വിഡിയോകളും

സോഷ്യൽ ഇടങ്ങളിൽ പങ്കുവയ്ക്കപ്പെട്ടതോടെ ലോകം മുഴുവൻ ഉറ്റുനോക്കുകയാണ് ഈ കുഞ്ഞുബാലികയെ. അച്ഛനും അമ്മയ്ക്കുമൊപ്പം സ്നോ റിസോർട്ടിൽ എത്തിയ കുഞ്ഞുമിടുക്കി തന്റെ കുഞ്ഞിക്കാലുകൾ സ്‌കേറ്റിങ് ബോർഡിൽ ഉറപ്പിച്ച് മഞ്ഞിലൂടെ ഒഴുകിനീങ്ങുന്നത് കണ്ടാൽ അത്ഭുതത്തോടെ ആരുമൊന്ന് നോക്കിപ്പോകും.

2022 ൽ ചൈനയിൽ നടക്കുന്ന ശൈത്യകാല ഒളിമ്പിക്സിന് മുന്നോടിയായി ഒരുക്കിയ സ്നോ റിസോർട്ടിലാണ് വാങ് യൂജി മിന്നും പ്രകടനം കാഴ്ചവെച്ചത്. വിഡിയോ സോഷ്യൽ ഇടങ്ങളിൽ വൈറലായതോടെ നിരവധിയാളുകളാണ് ഈ കുഞ്ഞുമിടുക്കിയുടെ പ്രകടനത്തിന് അഭിന്ദനനവുമായി എത്തുന്നത്.

അതേസമയം കുട്ടിയെ തനിയെ സ്‌കേറ്റിങ്ങിന് വിട്ടതിനെതിരെ വിമർശനവുമായി ചുരുക്കും ചിലരും എത്തിയിരുന്നു. എന്തായാലും സ്‌കേറ്റിങ്ങിൽ അരങ്ങേറ്റം കുറിച്ച ഈ കുഞ്ഞുമിടുക്കി ഗിന്നസ് റെക്കോർഡിലേക്ക് തെന്നിക്കയറുന്നത് കാണാൻ കാത്തിരിക്കുകയാണ് വാങ് യൂജിയുടെ ആരാധകർ.

Previous articleഇംഗ്ലീഷ് സംസാരിക്കുന്ന കമ്പ്യൂട്ടര്‍സയന്‍സ് ബിരുദധാരി, ഭിക്ഷയാചിച്ച് മൂന്ന് വര്‍ഷത്തോളമായി തെരുവില്‍.!
Next articleകിടിലം ലുക്കിൽ നടി ദിവ്യപ്രഭ; ഫോട്ടോസ് കാണാം

LEAVE A REPLY

Please enter your comment!
Please enter your name here