രജിത് കുമാറിനെ ബിഗ് ബോസില്‍ നിന്നും പുറത്താക്കിയതില്‍ പ്രതിഷേധമറിയിച്ച് സിനിമാ താരങ്ങളും രംഗത്ത് എത്തി. രേഷ്മയുടെ കണ്ണില്‍ മുളക് തേച്ചതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് ഇന്നലെ കാണിച്ചത്. ഒടുവില്‍ ആരാധകര്‍ ഒട്ടും പ്രതീക്ഷിക്കാത്ത സംഭവവികാസമാണ് നടന്നിരിക്കുന്നത്. രജിത്തിനോട് ക്ഷമിച്ചെങ്കിലും അകത്തേക്ക് വരണ്ടെന്ന രേഷ്മയുടെ നിലപാട് അദ്ദേഹത്തെ പുറത്തേക്ക് എത്തിച്ചു.
സന്തോഷ് പണ്ഡിറ്റ്, ഷിയാസ് കരീം അടക്കമുള്ളവര്‍ രജിത്തിന് പിന്തുണ നല്‍കിയിരിക്കുകയാണ്. സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്ത് വിട്ട കുറിപ്പിലാണ് രജിത്തിനെ പുറത്താക്കിയതില്‍ നീതി ഇല്ലെന്ന് പണ്ഡിറ്റ് സൂചിപ്പിച്ചത്. അവസാനം വരെ നിന്നിരുന്നെങ്കില്‍ വിജയിച്ച് കപ്പ് സ്വന്തമാക്കുന്നത് അദ്ദേഹമാണെന്ന് ഷിയാസും പറയുന്നു.
‘പണ്ഡിറ്റിന്‌ടെ ‘ബിഗ് ബോസ്സ്’ നിരീക്ഷണം. പാവം ഡോ. രജിത് സാര്‍ പരിപാടിയില്‍ നിന്നും ഔട്ടായതില്‍ വിഷമം ഉണ്ടേ. ഇത്തവണത്തെ വിന്നര്‍ ആകുമെന്നും ഫ്‌ളാറ്റ് അദ്ദേഹം തന്നെ നേടുമെന്നാണ് കരുതിയത്. പക്ഷേ സാറിനെ ഇടിച്ചവനെ ടാസ്‌കിന്‌ടെ ഭാഗമെന്നും പറഞ്ഞ് വെറുതെ വിട്ടു, രണ്ടാമത് കൈ ഒടിയാന്‍ കാരണമായവരെ ടാസ്‌കിന്‌ടെ ഭാഗമാണെന്ന രീതിയില്‍ വെറുതെ വിട്ടു. എന്നാല് സാറിന്റെ ഭാഗത്ത് നിന്ന് ഒരു തെറ്റു സംഭവിച്ചപ്പോള്‍ ഉടനെ പറഞ്ഞ് വിട്ടു.
അപ്പോള്‍ ടാസ്‌കിന്റെ ഭാഗമെന്ന നീതി കിട്ടിയില്ല. രജിത് സാറിനു എന്തെല്ലാം പരുക്കുകള്‍ പറ്റിയതാണെന്ന് കൂടി ഒര്‍ക്കണമായിരുന്നു. ഒരു അധ്യാപകനെ ഇങ്ങനെ പ്രേക്ഷകരുടെ മുമ്പില് തേജോവധം ചെയ്യണ്ടിയിരുന്നില്ല. ഈ വിഷയം ഇങ്ങനെ ഊതി വീര്‍പ്പിച്ചു അയാളെ അപമാനിച്ചു നാണം കെടുത്തേണ്ടിയിരുന്നില്ല. (വാല്‍ കഷ്ണം.. അകത്തായാലും, പുറത്തായാലും രജിത് സാറിന് കട്ട സപ്പോര്‍ട്ട്. ഒരേ ഒരു രാജാവ് രജിത് സാര്‍ ആണേ. ഞാനിതു വരെ അദ്ദേഹത്തെ കണ്ടിട്ടില്ല. ഉടനെ കാണണമെന്ന് ആഗ്രഹിക്കുന്നു. നിങ്ങള്‍ കയറിക്കൂടിയത് കോടിക്കണക്കിനു വരുന്ന മലയാളികളുടെ ഹൃദയത്തിലാണ്. നിങ്ങള്‍ എവിടെയും തോല്‍ക്കുന്നില്ല സാര്‍)’ എന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.
‘നേരത്തെയും രജിത് കുമാറിന് പിന്തുണ നല്‍കിയിട്ടുള്ള മുന്‍ബിഗ് ബോസ് താരം ഷിയാസും ഈ പുറത്താക്കലിനെ കുറിച്ച് പ്രതികരിച്ചു. ജനത്തിന്റെ മനസില്‍ ഇന്നും വിജയം നേടിയ ആള്‍ നിങ്ങള്‍ തന്നെയാണ് സാര്‍ നിങ്ങള്‍ മാത്രം… ഷോയില്‍ നിന്നിരുന്നു എങ്കില്‍ കപ്പ് ഈ സാറിന് തന്നെയാണ് എന്നത് ഉറപ്പാണ്. രാജ്യം നഷ്ടപ്പെട്ട രാജാവ് ജനങ്ങളുടെ മനസിലെ രാജാവ്. എന്നുമാണ് ഷിയാസ് പോസ്റ്റ് ചെയ്തിരിക്കുന്നത്’.