ബിഗ് ബോസ് സീസൺ 2 വിലെ പ്രേക്ഷകരുടെ ഇഷ്ടതാരമായ രജിത് സർ ഇന്ന് ബിഗ് ബോസ്സിൽ നിന്നും പടിയിറങ്ങി. അപ്രതീക്ഷിതമായിരുന്നു ബിഗ് ബോസ് വീട്ടിൽനിന്നുമുള്ള രജിത് കുമാറിന്റെ പുറത്താവൽ. താൽക്കാലികമായി പുറത്താക്കുന്നു എന്ന് ബിഗ് ബോസിന്റെ പ്രഖ്യാപനം ഉണ്ടായെങ്കിലും പ്രതീക്ഷിലായിരുന്നു പ്രേക്ഷകർ.
രജിത്തിന് വേണ്ടി കാത്തിരുന്നവരുടെ മുന്നിലേക്ക് അദ്ദേഹം മടങ്ങിയെത്തി. പിന്നീട് നടന്നത് തികച്ചും അപ്രതീക്ഷിതമായിരുന്നു. രജിത് തിരിച്ചു വന്നതിന്റെ സന്ദോഷത്തിലായിരുന്നു പ്രേക്ഷകർ. ഈ ആഴ്ച അവസാനം മോഹന്‍ലാല്‍ വന്ന് ഇതൊരു പ്രാങ്ക് ആയിരുന്നു വെന്നു വിശ്വസിക്കാനാണ് ഇഷ്ടമെന്ന് ആരാധകര്‍ പറഞ്ഞിരുന്നു. പക്ഷെ ഇന്ന് മോഹന്‍ലാല്‍ എത്തിയപ്പോള്‍ നടന്നത് അപ്രതീക്ഷിത സംഭവങ്ങളായിരുന്നു.
രേഷ്മയുടെ മാതാപിതാക്കള്‍ മാപ്പ് പറഞ്ഞാല്‍ കേസില്‍ നിന്ന് ഒഴിവാക്കാന്‍ ആവശ്യപ്പെടുകയും രേഷ്മ മാപ്പ് കൊടുക്കാന്‍ സാധിക്കില്ലെന്ന് പറയുകയും അദ്ദേഹം ഷോയില്‍ നിന്ന് പുറത്താകുകയും ചെയ്തു. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് രജിത്തിന്റെയും പവന്റെയും ഭാര്യ ലാവണ്യയുടെയും ഫോട്ടോയാണ്.
ചെന്നൈ എയർപോർട്ടിൽ സാറിനെ സ്വീകരിക്കാൻ എത്തിയതാണ് ഇവർ. പവൻ തന്റെ ഫേസ്ബുക്കിലൂടെയാണ് സാറുമായി നിൽക്കുന്ന ഫോട്ടോ പോസ്റ്റ് ചെയ്തത്. നിരവധി കമ്മെന്റുകളാണ് ഫോട്ടോയ്ക്ക് ലഭിച്ചത്. പവൻ ബിഗ്ബോസ് ടുവിലെ മത്സരാർത്ഥിയായിരുന്നു. രാത്രി 8 മണിക്ക് സാർ കൊച്ചി നെടുമ്പാശ്ശേരി എയർപോർട്ടിൽ എത്തും. ഇദ്ദേഹത്തെ കാണാനായി നിരവധി പേർ കാത്തിരിക്കുകയാണ്.