ഈ ലോക് ഡൗൺ കാലത്ത് മൊബെെൽ താഴേ വയ്ക്കാൻ പലർക്കും സമയമുണ്ടാകില്ല. ചാറ്റിങ്, വീഡിയോ കോളിങ്, ഇങ്ങനെ മണിക്കൂറുകളോളമാണ് പലരും മൊബെെലിൽ ചെലവിടുന്നത്. ഈ സമയത്ത് രക്ഷിതാക്കൾ മൊബെെൽ ഉപയോഗിക്കുന്നതും ടിവി കാണാലും മാറ്റിവച്ച് മക്കൾക്കൊപ്പം സമയം ചെലവിടണമെന്ന സന്ദേശമാണ് കണ്ണൂരിലെ ARMC IVF ഫെർട്ടിലിറ്റി സെന്ററിലെ ഗൈനക്കോളജിസ്റ്റ് ഡോ. ഷൈജസ് നായർ തന്റെ ഷോട്ട് ഫിലിമിലൂടെ വ്യക്തമാക്കുന്നത്.
‘ഒരു കുഞ്ഞു കഥ’ എന്ന് പേരിട്ടിരിക്കുന്ന ഷോട്ട് ഫിലിമിൽ ഡോ.ഷൈജസ് നായർ, ഭാര്യ രശ്മി കുറുപ്പ്, മകൾ നിഹാരിക എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. ഈ ലോക് ഡൗൺ കാലത്ത് രക്ഷിതാക്കളുടെ അമിത ഫോൺ ഉപയോഗം കുട്ടികളെ ഏത് രീതിയിൽ ബാധിക്കുന്നുവെന്നതാണ് ഇതിലെ പ്രധാന ഉള്ളടക്കം. ഈ സമയത്ത് എന്ന് മാത്രമല്ല എപ്പോഴും കുട്ടികളെ ഒറ്റപ്പെടുത്താതെ അവർക്കൊപ്പം രക്ഷിതാക്കൾ സമയം ചെലവിടാൻ ശ്രമിക്കണമെന്ന് ഡോ. ഷൈജസ് പറയുന്നു.