യജമാനനെ ചെടി നടാന്‍ സഹായിച്ച് നായ; വീഡിയോ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

വീടിന്റെ പരിസരത്ത് പൂന്തോട്ടമൊരുക്കാന്‍ തയ്യാറെടുക്കുന്ന ആളും അയാളുടെ നായയുമാണ് വീഡിയോയിലെ കഥാപാത്രങ്ങള്‍. ചെടി നടാന്‍ മണ്ണില്‍ കുഴിയെടുക്കാന്‍ യജമാനന്‍ ആവശ്യപ്പെടുന്നതിന് പിന്നാലെ ആവേശത്തോടെ മണ്ണുമാന്തുന്ന നായയെ ദൃശ്യങ്ങളില്‍ കാണാം.

അത്യവശ്യം ആഴത്തിലൊരു കുഴിയെടുത്തതിന് പിന്നാലെ യജമാനന്റെ നിര്‍ദേശാനുസരണം പിന്നിലേക്ക് മാറി നില്‍ക്കുന്നുമുണ്ട് നായ. 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഈ വീഡിയോ നിമിഷങ്ങള്‍ക്കകം തന്നെ സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു കഴിഞ്ഞു. ‘പൂന്തോട്ടമൊരുക്കാന്‍ സഹായിക്കുന്ന നല്ലകുട്ടി’യെന്ന അടിക്കുറിപ്പോടെ വെല്‍കം ടു നേച്ചര്‍ എന്ന ട്വിറ്റര്‍ അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റ് ചെയ്തത്.

Previous articleശല്യക്കാരായ പ്രതികളെ കൊണ്ട് മുട്ടുകുത്തി നനഞ്ഞ റോഡില്‍ തലതാഴ്ത്തി മാപ്പു ചോദിച്ചു, ഏത്തമിടീച്ചു; കൈയടിച്ച് നാട്ടുകാര്‍
Next article‘അപ്പനാണപ്പാ അപ്പനെന്ന്’ ആരാധകർ; അച്ഛനൊപ്പമുള്ള ടൊവിനോയുടെ ചിത്രം വെെറലാകുന്നു.!

LEAVE A REPLY

Please enter your comment!
Please enter your name here