മൗനരാഗത്തിലെ കല്യാണി തന്നെയാണോ ഇത്.! സ്റ്റൈലിഷ് ലുക്കിൽ നടി ഐശ്വര്യ റംസായി

Aishwarya Ramsai 3

മിണ്ടാപ്പെണ്ണായ കല്യാണിയെ മലയാള ടെലിവിഷൻ പ്രേക്ഷകർ ഹൃദയത്തിൽ സ്വീകരിച്ചിട്ട് നാളുകൾ കുറെയായി. ഏഷ്യാനെറ്റിൽ മൗനരാഗം എന്ന സീരിയലിലെ കല്യാണി എന്ന കഥാപാത്രമായി അഭിനയിച്ച് കുടുംബ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറി.

Aishwarya Ramsai 5
Aishwarya Ramsai 6

ഊമ പെണ്ണായ കല്യാണിയുടെ ജീവിതത്തിലും കുടുംബത്തിലും നടക്കുന്ന സംഭവങ്ങളിലൂടെയാണ് സീരിയലിന്റെ കഥ മുന്നോട്ട് പോവുന്നത്. പരമ്പരയിൽ കല്യാണിയായി അഭിനയിക്കുന്നത് പക്ഷേ ഒരു മലയാളി അല്ല എന്നതാണ് ഏറെ ശ്രദ്ധേയം. ഐശ്വര്യ റംസായി എന്ന തമിഴ് നടിയാണ് മൗനരാഗത്തിൽ കല്യാണിയായി അഭിനയിക്കുന്നത്.

Aishwarya Ramsai 2
Aishwarya Ramsai 4

മികച്ച അഭിപ്രായം നടി മുന്നേറുകയാണ് സീരിയൽ ഇപ്പോഴും. കല്യാണിയായുള്ള ഐശ്വര്യയുടെ പ്രകടനം കണ്ടിട്ട് പലപ്പോഴും ആരാധകർ ചോദിക്കുന്ന ഒരു ചോദ്യമായിരുന്നു യഥാർത്ഥത്തിൽ ഊമയാണോ എന്നത്. പരമ്പരയിലെ മറ്റു താരങ്ങൾ തങ്ങളുടെ സോഷ്യൽ മീഡിയയിലൂടെ ലൈവ് വരുമ്പോഴും ഐശ്വര്യ ആംഗ്യഭാഷയിലാണ് താരം സംസാരിക്കാറുണ്ടായിരുന്നത്.

Aishwarya Ramsai 9
Aishwarya Ramsai 8

ഇതാണ് ആ സംശയങ്ങൾക്ക് ഇടയൊരുക്കിയത്. പിന്നീട് ഐശ്വര്യ തന്നെ പലപ്പോഴായി പാടുന്ന വീഡിയോസും സംസാരിക്കുന്ന വീഡിയോസും ഇട്ടതോടെയാണ് പ്രേക്ഷകരുടെ ആ സംശയം മാറിയത്. ഇൻസ്റ്റാഗ്രാമിൽ റീൽസ് വീഡിയോസ് ഒക്കെ മിക്കപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്.

Aishwarya Ramsai 7

ഇപ്പോഴിതാ ഐശ്വര്യയുടെ പുത്തൻ ഫോട്ടോസാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ദുബായിൽ നിന്നുള്ള ഫോട്ടോസാണ് ഐശ്വര്യ പങ്കുവച്ചിരിക്കുന്നത്. സീരിയലിൽ നാടൻ ലുക്കിൽ ആണെങ്കിലും പുതിയ ഫോട്ടോസിൽ സ്റ്റൈലിഷ് ലുക്കിലാണ് ഐശ്വര്യയെ കാണാൻ സാധിക്കുന്നത്.

Aishwarya Ramsai 1
Aishwarya Ramsai 10
Previous articleകാജൽ അഗർവാൾ അമ്മയാകാനൊരുങ്ങുന്നു; പുതുവർഷത്തിലെ സന്തോഷ വാർത്തയ്ക്ക് ആശമ്സകളുമായി ആരാധകർ…
Next articleഅതേ, നിന്റെ അച്ഛൻ അല്ലല്ലോ പിന്നെ എന്തിനാ ഇത്ര സങ്കടം; എനിക്ക് അറിയാം ആരുടെ കൂടെ ജീവിക്കണമെന്ന് സ്വാതിയുടെ മാസ് മറുപടി.!

LEAVE A REPLY

Please enter your comment!
Please enter your name here