മലയാളത്തിന്റെ അനശ്വര നടൻ ജയന്റെ 40 താമത് വേർപാട് ദിനത്തിൽ താരത്തെ അനുസ്മരിച്ച് നിരവധി പേരാണ് എത്തിയത്.അതിൽ സോഷ്യൽ മീഡിയയിൽ ചർച്ച ആയത് ഷമ്മി തിലകന്റെ ഫേസ്ബുക് പോസ്റ്റാണ്. പോസ്റ്റിൽ ജയന്റെ ചിത്രത്തിനൊപ്പം യഥാർത്ഥ സൂപ്പർ സ്റ്ററിന് പ്രണാമം എന്നാണ് കുറിച്ചത്. എന്നാൽ അതിനാണ് ആളുകൾ വിമർശനവുമായി എത്തിയത്. നിരവധി പേരാണ് അനുകൂലിച്ചും പ്രതികൂലിച്ചും എത്തിയത്. അതിൽ വന്ന കമ്മെന്റുകൾ ഇങ്ങനെ, അതെന്താണ് അങ്ങനെ പറഞ്ഞതെന്നും മമ്മൂട്ടിയും മോഹൻലാലും സൂപ്പർസ്റ്റാറുകൾ അല്ലേയെന്നും ഒരാൾ ചോദിച്ചു. അവർ സൂപ്പർ സ്റ്റാറുകൾ ആണെന്ന് എനിക്ക് തോന്നിയിട്ടില്ലെന്നായിരുന്നു ഷമ്മി തിലകന്റെ മറുപടി.
ജയൻ മികച്ച നടൻ തെന്നെ അതിൽ ആർക്കും സംശയം ഇല്ലാ മമ്മുക്കയും ലാലേട്ടൻ നും കഴിഞ്ഞൊള്ളു മലയാളിക്ക് ജയൻ.നിങ്ങൾ ഭയങ്കര വിറ്റാണല്ലോ ഭായ്,മമ്മൂട്ടിയും മോഹൻലാലും ഭയങ്കര സംഭവം ഒന്നുമല്ല, പക്ഷെ നിങ്ങൾ എപ്പോ നോക്കിയാലും അവർക്കിട്ട് കൊട്ടികൊണ്ടേ ഇരിക്കും, എന്നാൽ താങ്കൾക്കെന്തെങ്കിലും ഒറ്റക്ക് ചെയ്യാൻ കഴിയുമോ അതോട്ടില്ലാതാനും, ഇപ്പോഴത്തെ സിനിമ മേഖലയിലെ രീതികൾ കേൾക്കുമ്പോൾ അവർക്ക് നിങ്ങളെ ഒതുക്കാൻ നിഷ്പ്രയാസം സാധിക്കും, പക്ഷെ എന്തോ അവർ അത് മൈൻഡ് ചെയ്യുന്നില്ല,ചൊറിയുവാണെങ്കിൽ അവരോട് നേരിട്ട് മുട്ടാണ് കഴിയണം അല്ലെങ്കിൽ അതിന് നിൽക്കരുത്,ഇത് വെറുതെ ഒരു ചൊറിച്ചിൽ എന്നൊക്കെയാണ് മറ്റ് കമ്മെന്റുകൾ.