വളരെ കൗതുകംനിറഞ്ഞ കാഴ്ചകളുടെ കലവറയാണ് സോഷ്യൽ മീഡിയ. രസകരവും, പൊട്ടിച്ചിരിപ്പിക്കുന്നതും ആവേശം പകരുന്നതുമായ നിരവധി കാഴ്ചകൾ ദിവസേന ആളുകളിലൂടെ കടന്നുപോകുന്നുണ്ട്. അവയിൽ ഏറ്റവുമധികം ശ്രദ്ധേയമാകുന്നതാണ് കൊച്ചുകുട്ടികളുടെ പാട്ടുകളും നൃത്തവുമെല്ലാം.
മാത്രമല്ല, അവരുടെ സംസാരവും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ, ഒരു രസികൻ കുറുമ്പിയുടെ സംസാരമാണ് ശ്രദ്ധനേടുന്നത്. മൈക്കും കയ്യിലേന്തി പാട്ടുപാടുന്നതുപോലെ നിൽക്കുന്ന ഒരു ഡോളിനെ കാണിച്ചിട്ട് ഒരാൾ ഒരു പെൺകുട്ടിയോട് ചോദിക്കുകയാണ്, ഇത് ആരാണെന്നാണറിയാമോ എന്ന്.
ഉടൻ തന്നെ മറുപടിയും എത്തി. മൈക്കിൾ ജാക്സൺ എന്ന്. അതെന്താ മൈക്കിൾ ജാക്സൺ എന്നുറപ്പ് എന്ന് ചോദിച്ചപ്പോൾ മൈക്ക് കയ്യിലുണ്ടല്ലോ എന്നും പറയുന്നു. അതിന് ഈ ഡോൾ പെണ്ണല്ലേ എന്ന് വീണ്ടും ചോദിക്കുമ്പോൾ എങ്കിൽ മൈക്കിൾ ചേച്ചി എന്ന് വിളികാം എന്നും കുട്ടി രസകരമായി മറുപടി പറയുന്നു. വളരെ രസകരമാണ് വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിരുന്നു.