2007ൽ പുറത്തിറങ്ങിയ ബിഗ് ബി എന്ന തന്റെ ആദ്യ ചിത്രത്തിന് ശേഷം സംവിധായകൻ അമൽ നീരദും മമ്മൂട്ടിയും വീണ്ടുമൊന്നിച്ച ചിത്രമാണ് ഭീഷ്മപർവ്വം. ഇക്കഴിഞ്ഞ മാർച്ച് മൂന്നാം തിയതി തിയേറ്ററുകളിൽ എത്തിയ ചിത്രം മലയാള സിനിമാ പ്രേമികളിൽ ഉണ്ടാക്കിയ ആവേശം ചെറുതല്ല. 1980കളുടെ പശ്ചാത്തലത്തിലെ കഥപറഞ്ഞ സിനിമയിലെ മമ്മൂട്ടിയുടെ മൈക്കിൾ അഞ്ഞൂറ്റിയായുള്ള പകർന്നാട്ടം മലയാളികളെ ത്രസിപ്പിച്ചു. അവതരണത്തിലും സാങ്കേതികതയിലെല്ലാം ചിത്രം മികവ് പുലർത്തി.
ഭീഷ്മപർവ്വത്തെ സംബന്ധിക്കുന്ന ഓരോ വാർത്തകളും സാമൂഹിക മാധ്യമങ്ങളിൽ വൻ ചർച്ചകൾ ആകാറുണ്ട്. ചിത്രത്തിലെ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കുകളും ചാമ്പിക്കോ എന്ന റീലുമെല്ലാം ആഗോളതലത്തിൽ വരെ ഹിറ്റായി. ഇപ്പോഴിതാ ഭീഷ്മപർവ്വത്തിന്റെ ‘കുട്ടി ആരാധകന്റെ വീഡിയോയാണ് നെറ്റിസൻസ് ഏറ്റെടുത്തിരിക്കുന്നത്. മറ്റാരുമല്ല മിയയുടെ കുഞ്ഞാണ് അഖ് കുട്ടി ആരാധകൻ.
ഭീഷ്മപർവ്വത്തിൽ മമ്മൂട്ടിയുടെ സംഘട്ടന രംഗം വളരെ ആവേശത്തോടെ കാണുന്ന വീഡിയോയാണ് മിയ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. ‘ചെറിയ മമ്മൂക്ക ഫാൻ’ എന്ന ക്യാപ്‌ഷനോട് കൂടി പങ്കുവെച്ച വീഡിയോ ഇതിനോടകം തന്നെ മലയാളികൾ ഏറ്റെടുത്തു. വീഡിയോ കണ്ടു നോക്കൂ;