മേഘ്‌നയ്ക്കും ചിരഞ്ജീവി സർജയ്ക്കും ആൺകുഞ്ഞ് പിറന്നു. ജ്യേഷ്‌ഠന്റെയും ചേട്ടത്തിയമ്മയുടെയും കുഞ്ഞിനെ കൈകളിലേന്തിയ അനുജൻ ധ്രുവിന്റെ ചിത്രമാണ് ആരാധകർ ഏറ്റെടുക്കുന്നത്. കന്നഡ മാധ്യമങ്ങളിലൂടെയാണ് ഈ സന്തോഷവാർത്ത പുറത്തുവന്നത്. കഴിഞ്ഞ ദിവസമാണ് മേഘ്നയുടെ ബേബി ഷവർ നടന്നത്.
വലിയ ആഘോഷമായാണ് ചിരഞ്ജീവി സർജയുടെ അനിയൻ ധ്രുവ് സർജയും കുടുംബവും നടത്തിയത്. മേഘ്നയുടെയും ചിരുവിന്റെയും വിവാഹ റിസപ്ഷനെ പുനരവതരിപ്പിക്കുന്ന രീതിയിലാണ് അനിയൻ ധ്രുവ് വേദി ഒരുക്കിയത്.
ബേബിഷവർ ചടങ്ങുകളുടെ ഔദ്യോഗിക വിഡിയോ ധ്രുവ് ആരാധകർക്കായി പങ്കുവച്ചിരുന്നു. ഇവരുടെ വിവാഹം കഴിഞ്ഞ് രണ്ടാം വര്‍ഷം പൂര്‍ത്തിയാക്കിയതിന് പിന്നാലെയായാണ് ചിരു യാത്രയായത്. 10 വര്‍ഷത്തെ സൗഹൃദത്തിന് ശേഷമായാണ് ചിരുവും മേഘ്‌നയും വിവാഹിതരായത്.