മിനിസ്‌ക്രീനിലൂടെ പ്രേക്ഷക മനസിൽ ഇടംപിടിച്ച നടിയാണ് മേഘ്‌ന വിൻസെന്റ്. ചന്ദനമഴ എന്ന സീരിയയിലൂടെ തന്നെ കുടുംബ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമായി കഴിഞ്ഞിരുന്നു. ഇപ്പോഴിതാ വൈറലാകുന്നത് മേഘ്‌നയുടെ മുൻഭർത്താവ് ബിസിനസ്മാനായ തൃശൂര്‍ സ്വദേശി ഡോണ്‍ ടോണിയുടെ രണ്ടാം വിവാഹമാണ്. ഡിവൈന്‍ ക്ലാര മണിമുറിയില്‍ ആണ് വധു. ഡോണ്‍ തന്റെ ഫെയ്‌സ്ബുക്ക് അക്കൗണ്ടിലൂടെയാണ് ഈ സന്തോഷം പ്രിയപ്പെട്ടവരുമായി പങ്കുവച്ചത്. വിവാഹ ചിത്രങ്ങളും ഡോണ്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
താരങ്ങളടക്കം നിരവധി പേരാണ് ഡോണിന് ആശംസകള്‍ നേരുന്നത്. നടി ഡിംപിൾ റോസിന്റെ സഹോദരനാണ് ഇദ്ദേഹം. ഡിംപിളിന്റെ മേൽനോട്ടത്തിലാണ് കല്യാണം നടന്നത്. 2017 ഏപ്രിലിയായിരുന്നു താരത്തിന്റെ വിവാഹം. എന്നാല്‍ വെറും ഒരു വര്‍ഷം മാത്രമായിരുന്നു ആ വിവാഹ ബന്ധത്തിന്റെ ആയുസെന്നാണ് സൂചന. 2018 മെയ് മുതല്‍ ഇവര്‍ പിരിഞ്ഞ് താമസിക്കുകയായിരുന്നു. ഇരുവരും കഴിഞ്ഞ ഒക്ടോബറില്‍ നിയമപരമായി വിവാഹമോചനം തേടി.