മേഘ്ന, നിന്നെയോർത്ത് ഞാൻ എന്തുമാത്രം കരഞ്ഞെന്ന് എനിക്ക് തന്നെ അറിയില്ല; നവ്യ നായർ

നടി മേഘ്‌ന രാജിന്റെ സീമന്ത ചടങ്ങിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. ഭർത്താവും നടനുമായ ചിരഞ്ജീവി സാർജ ഹൃദയാഘാതത്തെ തുടർന്ന് മരണമടയുമ്പോൾ മേഘ്ന ഗർഭിണിയായിരുന്നു.

കുടുംബാംഗങ്ങളെല്ലാം ആഘോഷമായി നടത്തിയ ചടങ്ങിൽ ചിരഞ്ജീവിയുടെ കൂറ്റൻ കട്ട് ഔട്ടും ഒരുക്കിയിരുന്നു. സമൂഹമാധ്യമങ്ങളിൽ മേഘ്ന പങ്കുവെച്ച ചിത്രങ്ങൾ ശ്രദ്ധ നേടിയതോടെ ഒട്ടേറെ സിനിമാപ്രവർത്തകർ മേഘ്‌നയ്ക്ക് ആശംസ അറിയിച്ചു.

gjul

ഇപ്പോഴിതാ, നടി നവ്യ നായർ പങ്കുവെച്ച കുറിപ്പ് ശ്രദ്ധനേടുകയാണ്. നേരിട്ടറിയില്ലെങ്കിലും മേഘ്നയെ ഓർത്ത് ഒരുപാട് കരഞ്ഞു എന്നാണ് നവ്യ കുറിച്ചിരിക്കുന്നത്. കുറിപ്പിനൊപ്പം, മേഘ്‌നയെയും ചിരഞ്ജീവിയെയും വരയിലൂടെ ഒന്നിപ്പിച്ച ചിത്രവും നടി പങ്കുവെച്ചിട്ടുണ്ട്.

yfrl.

എനിക്ക് നിങ്ങളെ വ്യക്തിപരമായി അറിയില്ല. പക്ഷേ, മേഘ്ന നിന്നെയോർത്ത് ഞാൻ എന്തുമാത്രം കരഞ്ഞെന്ന് എനിക്ക് തന്നെ അറിയില്ല. ഈ പോസ്റ്റ് വായിച്ചതിനു ശേഷം ഇപ്പോഴും കരഞ്ഞുകൊണ്ടിരിക്കുന്നു. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ പ്രിയപ്പെട്ടവളെ’- നവ്യ നായർ കുറിക്കുന്നു.

Previous articleഇങ്ങനെ ഒരു അവസ്ഥ വരുമ്പോള്‍ ഉപേക്ഷിച്ചു പോകുന്ന ജീവിത പങ്കാളിയെ തിരിച്ചറിയാം
Next articleനടി കാജല്‍ അഗര്‍വാള്‍ വിവാഹിതയാകുന്നു..

LEAVE A REPLY

Please enter your comment!
Please enter your name here