സമൂഹത്തിൽ നിരവധി പേരാണ് ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടി മറ്റൊരാളുടെ മുന്നിലോട്ട് കൈ നീട്ടുന്നത്. ഒരു ഗതിയും ഇല്ലാത്തവരെ നാം പല തവണ വഴക്ക് പറഞ്ഞ് ഓടിക്കാറുണ്ട്. അതും ഈ കൊറോണ സാഹചര്യത്തിൽ.
എന്നാൽ പലരെയും നമുക്ക് സഹായിക്കാൻ സാധിക്കും. അവരുടെ മുഖത്ത് പുഞ്ചിരി നൽകാൻ സാധിക്കും. അത്തരമൊരു വീഡിയോ ആണ് ഇവിടെ വൈറൽ ആകുന്നത്. വഴിയോരത്ത് നടന്ന ചേട്ടന് മേക്ക് ഓവർ ചെയ്തിരിക്കുകയാണ്.
പോളയത്തോട് ജാജിസ് ഗ്രൂപ്പ് ആണ് ഇതിന് പിന്നിൽ. വഴിയോരത്ത് കൂടെ മുഷിഞ്ഞ വസ്ത്രവുമായി പോയ ഡേവിഡ് ചേട്ടന്റെ മുടിയും താടിയും ഒക്കെ എത്തി വൃത്തിയാക്കുയും പുതിയ ഡ്രസ്സ് ഇടീക്കുകയും ചെയ്തു. മാസ്ക് പോലും ഇടാതെ ആയിരുന്നു നടത്തം.
കൂടാതെ ഇവർ ഭക്ഷണവും വാങ്ങി കൊടുത്തു. ആ സമയത്ത് ഡേവിഡ് ചേട്ടനിൽ ഉണ്ടായ പുഞ്ചിരിയാണ് എല്ലാത്തിനും മികച്ചത്. നിരവധി പേരാണ് ലൈക്കും കമ്മെന്റുമായി എത്തിയത്. ഇതുപോലെ എല്ലാവരും വിചാരിച്ചാൽ നമ്മുടെ സമൂഹം തന്നെ നല്ലതാകും.