മെഗാസ്റ്റാറിന് സൂപ്പർസ്റ്റാറിന്റെ പിറന്നാൾ ആശംസകൾ; ഇച്ചാക്കയ്ക്ക് പിറന്നാൾ ആശംസകൾ

മമ്മൂട്ടിയും മോഹൻലാലും മലയാളത്തിന്‍റെ സ്വന്തം അഭിനയ ചക്രവർത്തിമാരാണ്. ഇവരുടെ പേരിൽ ആരാധകര്‍ തമ്മിൽ മത്സരിക്കുമെങ്കിലും ഇവര്‍ക്കിടയിലുള്ളത് വലിയ സൗഹൃദമാണ്. ദീര്‍ഘകാലമായി തുടരുന്ന സൗഹൃദം. ഇവരുടെ രണ്ടുപേരുടേയും കുടുംബങ്ങള്‍ തമ്മിലും ഗൗഢമായ അടുപ്പമുണ്ട്. ജന്മദിനങ്ങളിലും നേട്ടങ്ങളിലുമൊക്കെ ഇവർ പരസ്പരം അഭിനന്ദിക്കാറുമുണ്ട്.

ഇപ്പോഴിതാ മമ്മൂട്ടിയുടെ 69-ാം ജന്മദിനത്തിൽ വേറിട്ടൊരു ആശംസ പങ്കുവെച്ചിരിക്കുകയാണ് നടൻ മോഹൻലാൽ. എന്‍റെ പ്രിയപ്പെട്ട ഇച്ചാക്കാ, ജന്മദിനാശംസകള്‍ നേരുന്നു. ഇനിയും നിരവധി ജന്മദിനങ്ങള്‍ വരട്ടെ, എന്നെന്നും സ്നേഹിക്കുന്നു, ദൈവം അനുഗ്രഹിക്കട്ടെ എന്നാണ് മോഹൻലാൽ സോഷ്യൽമീഡിയയിൽ കുറിച്ചിരിക്കുന്നത്. അതോടൊപ്പം പങ്കുവെച്ചിരിക്കുന്ന ചിത്രമാണ് ഏറെ രസകരം.

ഇരുവരും ഒന്നിച്ചഭിനയിച്ച് ജോഷി സംവിധാനം ചെയ്ത് 1990 -ൽ പുറത്തിറങ്ങിയ ‘നമ്പർ 20 മദ്രാസ് മെയിൽ’ സിനിമയിലെ ഒരു രംഗമാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിൽ മോഹൻലാൽ ടോണി കുരിശിങ്കലായും മമ്മൂട്ടി നടൻ മമ്മൂട്ടിയായി തന്നെയുമാണ് ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തിയിരുന്നത്. ട്രെയിനിൽ വെച്ച് മമ്മൂട്ടിയെ കാണുമ്പോള്‍ ടോണി എന്ന കഥാപാത്രം കവിളിൽ മുത്തമിടുന്ന ഒരു രംഗമുണ്ട്. ചിത്രത്തിലെ ഏറ്റവും രസകരമായ ഈ രംഗമാണ് മോഹൻലാൽ പങ്കുവെച്ചിരിക്കുന്നത്.

Previous article‘നിന്റെ ഏട്ടൻ പൊട്ടനല്ലേ എന്ന് പരിഹസിച്ചപ്പോൾ വേദനിച്ചു; അളവില്ലാത്ത സ്നേഹമാണ് എൻ്റെ ഏട്ടൻ; പിറന്നാൾ കുറിപ്പ്
Next articleജിം ട്രൈനെർക്ക് 73 ലക്ഷത്തിന്റെ എസ് യു വി സമ്മാനമായി നൽകി നടൻ പ്രഭാസ്

LEAVE A REPLY

Please enter your comment!
Please enter your name here