ടെലിവിഷന്‍ സ്‌ക്രീനിലൂടെ ലോകമലയാളികളുടെ ഹൃദയം കവര്‍ന്ന താരങ്ങളാണ് യുവ കൃഷ്ണയും മൃദുല വിജയ്-യും. ഇരുവരും വിവാഹിതരാകുന്നു എന്ന പ്രഖ്യാപനവും പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. ഇരുവരുടേയും വിവാഹനിശ്ചയ ചടങ്ങളുടെ ചിത്രങ്ങളും വീഡിയോയുമെല്ലാം സൈബര്‍ ഇടങ്ങളിലും ശ്രദ്ധ നേടിയിരുന്നു.
ഇപ്പോഴിതാ ശ്രദ്ധ നേടുകയാണ് പെണ്ണുകാണല്‍ വിഡിയോ. ചായയുമായി യുവയ്ക്ക് അരികിലെത്തുന്ന മൃദുലയെ രസകരമായി റാഗ് ചെയ്യുന്ന യുവയെ വിഡിയോയില്‍ കാണാം. ഇരുവര്‍ക്കുമൊപ്പം കുടുംബാംഗങ്ങളുമുണ്ട്. ഒറിജിനല്‍ പെണ്ണ് കാണല്‍ വിഡിയോ എന്ന അടിക്കുറിപ്പോടയാണ് താരങ്ങള്‍ രസകരമായ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുന്നത്.
തിരുവനന്തപുരം സ്വദേശിനിയാണ് മൃദുല വിജയ്. 2015-മുതല്‍ ടെലിവിഷന്‍ സീരിയല്‍ രംഗത്ത് സജീവമാണ് താരം. സംഗീത- നൃത്ത അധ്യാപികയായ കൃഷ്ണവേണിയുടെ മകനാണ് യുവ കൃഷ്ണ. അഭിനയമികവുകൊണ്ട് ഇരു താരങ്ങളും ശ്രദ്ധേയരാണ്.