മൂന്നാം വിവാഹവും തകര്‍ന്നു; വിഡിയോയിൽ പൊട്ടിക്കരഞ്ഞ് വനിത

മൂന്നാമത്തെ വിവാഹബന്ധവും തകര്‍ന്നെന്ന് നടി വനിത വിജയകുമാര്‍. ഭര്‍ത്താവ് പീറ്റര്‍ പോളിനെ അടിച്ചു പുറത്താക്കി എന്ന വാര്‍ത്തയിലാണ് വനിത പ്രതികരിച്ചിരിക്കുന്നത്. പീറ്റര്‍ പോള്‍ മദ്യത്തിനും പുകവലിക്കും അടിമാണെന്നും സഹിക്കുന്നതിന് പരിധിയുണ്ടെന്നും വനിത പ്രതികരിച്ചു. എന്നാല്‍ അടിച്ചു പുറത്താക്കിയെന്ന വാര്‍ത്ത തെറ്റാണ്, സ്വയം ഇറങ്ങിപ്പോയതാണെന്നും വനിത പറയുന്നത്.

ഇക്കഴിഞ്ഞ ജൂണ്‍ 27ന് ആയിരുന്നു വിഷ്വല്‍ ഇഫക്ട്‌സ് ഡയറക്ടര്‍ ആയ പീറ്റര്‍ പോളുമായുള്ള വനിതയുടെ വിവാഹം. ഈ വിവാഹത്തിന് എതിരെ പീറ്ററിന്റെ ആദ്യ ഭാര്യ എലിസബത്തും രംഗത്തെത്തിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായ ഒന്ന് കൂടിയായിരുന്നു ഈ വിവാഹം. പീറ്റര്‍ ഇപ്പോള്‍ കുടുംബത്തിനൊപ്പമാണ് എന്നാണ് വനിത പറയുന്നത്.

ഇനി ആദ്യ ഭാര്യയ്ക്കും മക്കള്‍ക്കും ഒപ്പം പോയാലും തനിക്ക് സന്തോഷമാണ്. മദ്യവും പുകവലിയും മാത്രമായിരുന്നു കഴിഞ്ഞ നാളുകളില്‍ പീറ്ററിന്റെ ജീവിതം. ഇതിനെ തുടര്‍ന്ന് ഹൃദയാഘാതം വന്നിരുന്നു. കുടിച്ച് ലക്കുകെട്ട് വീട്ടില്‍ നിന്നും ഇറങ്ങിപ്പോകും. മദ്യം കുടിക്കാന്‍ സിനിമാ സുഹൃത്തുക്കളോടും മറ്റും കടം ചോദിക്കും. ഇതോടെ ഇവരൊക്കെ തന്നെ വിളിച്ച് തിരക്കാന്‍ തുടങ്ങിയെന്ന് വനിത പറയുന്നു.

ഒരാഴ്ച ഭക്ഷണം പോലും കഴിക്കാതെ മദ്യം മാത്രമാണ് കഴിച്ചത്. സോഷ്യല്‍ മീഡിയ മുഴുവന്‍ തങ്ങളെ കുറിച്ചുള്ള ട്രോളുകള്‍ അദ്ദേഹത്തെ തളര്‍ത്തിയിട്ടുണ്ടാകും എന്നാണ് വനിത പ്രതികരിക്കുന്നത്. തങ്ങള്‍ ഗോവ യാത്ര പോയതിന് പിന്നാലെയാണ് പീറ്ററിന്റെ ചേട്ടന്‍ മരിക്കുന്നത്. അസ്വസ്ഥനായ അദ്ദേഹത്തിന് പണം കൊടുത്ത് വീട്ടിലേക്ക് താന്‍ പറഞ്ഞു വിടുകയായിരുന്നു.

എന്നാല്‍ പീറ്റര്‍ വീട്ടിലെത്തിയിട്ടില്ല, ഫോണ്‍ ഓഫാണ്. എന്നാല്‍ പലയിടത്തും അദ്ദേഹം പോകുന്നുണ്ടെന്ന് താന്‍ അറിഞ്ഞു. ഒരു കുടുംബം താന്‍ തകര്‍ത്തു എന്ന് പറയുന്നവരോട്, കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വീടും കുടുംബവുമില്ലാതെ കഴിയുന്ന ഒരാള്‍ക്ക് താനൊരു കുടുംബം ഉണ്ടാക്കി കൊടുത്തു എന്നാണ് വനിത പറയുന്നത്.

Previous articleഇപ്പോ ക്രൂവിലെ പകുതി പേരും മലയാളം പറയുന്നുണ്ട്; ബോളിവുഡ് വിശേഷങ്ങളുമായി പേളി
Next articleപഞ്ചരത്നങ്ങളിൽ മൂന്ന് പേർ വിവാഹിതരായി; വീഡിയോ കാണാം..

LEAVE A REPLY

Please enter your comment!
Please enter your name here