മൂന്നാം വയസിൽ അടുത്ത ഗ്രാമത്തിലെ ചെക്കനുമായി എന്റെ കല്യാണം; ജീവിക്കാൻ തുടങ്ങിയത് 18 മത് വയസിൽ

വിജയം എന്നത് നാം നേടിയെടുക്കുന്നതാണ്. അവിടെ പരാജയങ്ങളും വിജയങ്ങളും ഏറെയാണ്. നിരവധി പേരുടെ ജീവിതങ്ങൾ നാം കാണാറുള്ളതാണ്. പലതും നമുക്ക് ആത്മവിശ്വാസം നൽകുന്നവയാണ്. ഇന്നിവിടെ വൈറൽ ആകുന്നത് പരാജയങ്ങൾ ഉണ്ടായിട്ടും തന്റെ വിജയം നേടിയെടുത്ത ഒരു യുവതിയുടെ ജീവിത കഥയാണ്. കുറിപ്പിലൂടെയാണ് ഇത് വ്യക്തമാകുന്നത്. കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ;

എനിക്ക് മൂന്ന് വയസ്സ് ആയിരിക്കുമ്പോൾ അടുത്ത ഗ്രാമത്തിലെ ചെക്കനുമായി എന്റെ കല്യാണം നടന്നു. ബാലവിവാഹം അന്ന് സഹജമായിരുന്നു. 18 വയസ്സിന് ശേഷമാണ് അദ്ദേഹത്തോടൊപ്പം ജീവിക്കാൻ തുടങ്ങിയത്. കല്യാണത്തെ കുറിച്ചുള്ള അറിവ് ജ്ഞാനം ഒന്നും എനിക്ക് ഉണ്ടായിരുന്നില്ല. പഠനത്തോട് എനിക്ക് വലിയ താൽപര്യമായിരുന്നു. എനിക്ക് 5 വയസ്സായപ്പോഴാണ് ഗ്രാമത്തിൽ ആദ്യമായി സ്കൂൾ വരുന്നത്. എനിക്ക് ഓഫീസർ ആകണമെന്നും സ്കൂളിൽ ചേർക്കണമെന്നും ഞാൻ അച്ഛനോട് പറഞ്ഞു, അച്ഛൻ സ്വീകരിച്ചു. വീട്ടിൽ ഇലക്ട്രിസിറ്റി ഇല്ലാത്തതുകൊണ്ട് ലാമ്പ് വെളിച്ചത്തിലാണ് ഞാൻ പഠിച്ചത്.

sfbdxz

ഒഴിവ് സമയത്ത് വീട്ടുകാര്യങ്ങളും കൃഷിയും ചെയ്യുകയായിരുന്നു. എന്നാലും ക്ലാസ്സിൽ ഞാൻ തന്നെയായിരുന്നു ഫസ്റ്റ് റാങ്ക്. അഞ്ചാം ക്ലാസ് കഴിഞ്ഞതിനുശേഷം തുടർ പഠനത്തിനു വേണ്ടി 6 കിലോമീറ്ററുകളോളം ഞാൻ ദിവസം സ്കൂളിലേക്ക് നടക്കുന്നുണ്ടായിരുന്നു. ഞാൻ പഠിക്കുന്നത് കണ്ട് പലരും എന്നെ കളിയാക്കിയിരുന്നു. നീ പഠിച്ച് എന്ത് നേട്ടം ഉണ്ടാക്കാൻ പോകുന്നത് അവസാനം ഭർത്താവിന്റെ വീട്ടിൽ ഒതുങ്ങിക്കൂടേണ്ടവളല്ലേ നീ. ഞാൻ നന്നായി പഠിച്ചു, എസ് എൽ സി യിൽ ഡിസ്റ്റിംഗ്ഷൻ നേടി പാസായി.

അപ്പോഴാണ് പോലീസ് കോൺസ്റ്റബിൾ പരീക്ഷ നടക്കുന്നുണ്ട് എന്ന് മനസ്സിലായത് ഞാനതിന് അപ്ലൈ ചെയ്തു. ഞാൻ മാത്രമായിരുന്നു എഴുത്തു പരീക്ഷ പാസായ ഏക പെണ്ണ്. ഈ വിവരം അച്ഛനോട് പറയാൻ എനിക്ക് ധൈര്യം ഉണ്ടായിരുന്നില്ല. പക്ഷേ വിവരം പറഞ്ഞപ്പോൾ അച്ഛൻ പൂർണ പിന്തുണയാണ് നൽകിയത്.ഒമ്പത് മാസത്തെ കഠിന ട്രെയിനിങ്ങിനു ശേഷം ഞാൻ പോലീസ് കോൺസ്റ്റബിൾ വേഷമണിഞ്ഞു. 19 വയസ്സുള്ളപ്പോൾ തന്നെ എനിക്ക് മറ്റുള്ളവർ സല്യൂട്ട് ചെയ്യുന്നത് കണ്ടു ഞാൻ ധൃതംഗപുളകിതനായി.

അങ്ങനെയിരിക്കുമ്പോഴാണ് ഒരു ദിവസം എനിക്ക് വയറ്റിൽ അസ്വസ്ഥത അനുഭവപ്പെട്ടത്. ഹോസ്പിറ്റലിൽ കാണിച്ചപ്പോൾ അണ്ഡാശയ ക്യാൻസർ എന്നാണ് ഡോക്ടർ വിധിയെഴുതിയത്. എന്റെ സ്വപ്നങ്ങൾ ഒറ്റനിമിഷത്തിൽ തകർന്നത് പോലെ തോന്നി. അടുത്ത ആറുമാസം കഷ്ടപ്പാടിന്റെ ദിവസങ്ങളായിരുന്നു. അതിനിടയിൽ 6 കീമോ ചെയ്തു. ഈ കാലയളവിൽ എനിക്ക് എന്റെ മുടി പൂർണമായും നഷ്ടമായി. എന്റെ ഭാരം 35 കിലോ ആയി കുറഞ്ഞു. എനിക്കുവേണ്ടി അച്ഛൻ നാല് ലക്ഷത്തോളം ചെലവഴിച്ചു.

dng bc

ഒരു പെൺകുട്ടിക്ക് വേണ്ടി എന്തിനാണ് ഇത്ര ചെലവഴിക്കുന്ന എന്ന് വരെ ചോദിച്ചവരും ഉണ്ട്. എന്നെ നോക്കി കഷണ്ടി എന്ന് കളിയാക്കി വരും ഉണ്ട്. ഞാൻ നാല് ചുമരുക്കുള്ളിൽ ഒതുങ്ങി കൂടേണ്ടി വന്നു.തിരിച്ചു ജോലിയിൽ കയറിയെങ്കിലും തല മറക്കേണ്ട അവസ്ഥയായിരുന്നു എനിക്ക്. എന്റെ ചിന്ത മാറ്റാൻ വേണ്ടി മ്യൂസിക് നോട് താൽപര്യം പ്രകടിപ്പിച്ചു. ഈ അവസരത്തിലും എനിക്ക് താങ്ങായി എന്റെ ഭർത്താവ് ഉണ്ടായിരുന്നു.

dsazbn

എന്റെ പരീക്ഷണങ്ങൾ പ്രചോദനമായി സ്വീകരിച്ചുകൊണ്ട് എന്റെ ജോലിയിൽ ഞാൻ ജോലിയിൽ മുഴുകി. എല്ലാവരും എന്നെ പോലീസിവാലെ ദീദി എന്ന് വിളിക്കാൻ തുടങ്ങി. സാമൂഹ്യ പ്രവർത്തനങ്ങളിൽ ശ്രദ്ധകേന്ദ്രീകരിച്ചു. ഏകദേശം ആയിരത്തിൽ കൂടുതൽ കുഞ്ഞുങ്ങൾക്ക് വിദ്യാഭ്യാസം നൽകാൻ എനിക്ക് സാധിച്ചു. എന്റെ മുടികൾ മെല്ലെ വളരാൻ തുടങ്ങി. ഞാനിപ്പോഴും എന്റെ പഴയ കഷണ്ടി ഫോട്ടോകൾ എടുത്തു നോക്കും. ഏത് വഴിയിലൂടെയാണ് ഞാൻ കടന്നു വന്നത് ഇനി ഏതൊക്കെ വഴിയാണ് താണ്ടി പോകേണ്ടത് എന്ന് ആ ഫോട്ടോയിലൂടെ തന്നെ ഞാൻ ചിന്തിച്ചു എടുക്കും.

bzsf 1
Previous articleഇഡലി മുത്തശ്ശിയുടെ സ്വപ്നം സാക്ഷാത്കരിച്ച് ആനന്ദ് മഹീന്ദ്ര; കയ്യടിച്ചു സോഷ്യൽമീഡിയ.!
Next articleസാരിയിൽ സാധിക സുന്ദരിയെന്ന് ആരാധകർ; വൈറലായി താരത്തിന്റെ ഫോട്ടോകൾ

LEAVE A REPLY

Please enter your comment!
Please enter your name here