പലപ്പോഴും ചെറിയ കുട്ടികളുടെ വിഡിയോകൾക്കാണ് പ്രിയമേറുന്നതും. അത്തരത്തിൽ ഒരു കുഞ്ഞുവാവയുടെ വിഡിയോയാണ് ഇപ്പോൾ സൈബർ ഇടങ്ങളിൽ വൈറലാകുന്നത്. ഒരു സംഘം നർത്തകർക്കൊപ്പം ചുവടുകൾ വയ്ക്കുന്ന കുഞ്ഞിനെയാണ് ചിത്രങ്ങളിൽ കാണുന്നത്.
അതിമനോഹരമായാണ് ഈ കുഞ്ഞിന്റെ നൃത്തച്ചുവടുകൾ എന്നതും ഏറെ ശ്രദ്ധേയമാണ്. വളരെയധികം ആസ്വദിച്ചാണ് ഈ കുഞ്ഞുമോൻ നൃത്തം ചെയ്യുന്നത്. ചുരുങ്ങിയ സമയത്തിനുള്ളിൽ സൈബർ ഇടങ്ങളിൽ ഹിറ്റായിക്കഴിഞ്ഞു ഈ വിഡിയോ. അമേരിക്കൻ ബാസ്‌കറ്റ്‌ബോൾ താരമായ റെക്‌സ് ചാപ്മാനാണ് ഈ വിഡിയോ പങ്കുവെച്ചിരിക്കുന്നത്.
ഒരു മിനിറ്റ് മാത്രം ദൈർഘ്യമുള്ള വിഡിയോ ഇതിനോടകം ലക്ഷക്കണക്കിന് കാഴ്ചക്കാരെ നേടിക്കഴിഞ്ഞു. ചുവടുകൾ പിഴയ്ക്കാതെ മുതിർന്നവർക്കൊപ്പം നൃത്തം ചെയ്യുന്ന ഈ കുഞ്ഞിനെ അഭിനന്ദിച്ചുകൊണ്ട് നിരവധിപ്പേരും എത്തുന്നുണ്ട്.
This little man dancing with the big folks is the Twitter content I’m here for… pic.twitter.com/ikpuHdM8CC
— Rex Chapman🏇🏼 (@RexChapman) June 9, 2021