മുതലാളിമാരുടെ കടുംപിടുത്തത്തിനും പണത്തിനും മുന്നില്‍ പിടിച്ചുനില്‍ക്കുവാന്‍ കെല്‍പ്പ്, ഒരു ഡബിള്‍ ചങ്കിനുമില്ല; അഞ്ജു പാര്‍വതി.! വൈറൽ കുറുപ്പ്

anju parvathi

ഇന്ന് കേരളത്തിലെ സംസാര വിഷയമാണ് കെ റെയിൽ പദ്ധതി. കെ റെയിലിനെതിരെ സംസ്ഥാന വ്യാപകമായി വലിയ പ്രതിഷേധങ്ങളാണ് നടക്കുന്നത്. പലയിടങ്ങളിലും സ്ഥാപിച്ച സര്‍വേ കല്ലുകള്‍ പിഴുതെറിയുകയാണ് ജനങ്ങൾ. ഇതിനിടെയാണ് തൃശൂര്‍ ശോഭാ സിറ്റി മാളിന് വേണ്ടി കെ റെയില്‍ വളച്ചുവിട്ടു എന്ന ആരോപണം ഉയർന്നു വരുന്നത്. ഇപ്പോള്‍ ഈ സംഭവത്തില്‍ പ്രതികരിച്ച് അഞ്ജു പാര്‍വതി പങ്കുവെച്ച കുറിപ്പ് വൈറലായി മാറുകയാണ്. നീളത്തില്‍ പോയ കെ റെയില്‍ പാത ശോഭാ സിറ്റിയില്‍ എത്തിയപ്പോഴാണ് കാരണഭൂതന് മനസ്സിലായത് താന്‍ പാളമാണെന്ന് കരുതി കയറിയത് മാളില്‍ ആണെന്ന്.

പിന്നെ ശൂ എന്ന് വരച്ച ഡിജിറ്റല്‍ ഒപ്പ് പോലെ വികസന പാത ലേശം വളഞ്ഞു, പിന്നീട് ചരിഞ്ഞു. പിന്നെ നീളത്തില്‍ പാവങ്ങളുടെ നെഞ്ചത്തൂടെ പാഞ്ഞു. ഒഴിപ്പിക്കണം എന്ന ഒരൊറ്റ വാക്ക് കിട്ടിയ ഉടനെ പുനരധിവാസം പോലും നിശ്ചയിക്കാതെ സര്‍ക്കാര്‍ തകര്‍ത്തു കളഞ്ഞ കുടിലുകള്‍ തൊട്ടടുത്ത് കിടക്കുമ്പോഴാണ് ശോഭാ സിറ്റി ഇങ്ങനെ ഞെളിഞ്ഞു നെഞ്ചും വിരിച്ചു നില്‍ക്കുന്നത് എന്നാണ് അഞ്ചു പാർവതി കുറിച്ചത് .

277109736 4929417013813679 3093045939891305746 n

ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ; “രണ്ട് പ്ലേറ്റ് കുറ്റിയും റെയിലും! ഹ ഹ ഹ ശോഭേ, ശോഭ ചിരിക്കുന്നില്ലേ? നീളത്തിൽ പോയ കെ റെയിൽ പാത ശോഭാ സിറ്റിയിൽ എത്തിയപ്പോഴാണ് കാരണഭൂതന് മനസ്സിലായത് താൻ പാളമാണെന്ന് കരുതി കയറിയത് മാളിൽ ആണെന്ന്. പിന്നെ ശൂ എന്ന് വരച്ച ഡിജിറ്റൽ ഒപ്പ് പോലെ വികസന പാത ലേശം വളഞ്ഞു, പിന്നീട് ചരിഞ്ഞു, പിന്നെ നീളത്തിൽ പാവങ്ങളുടെ നെഞ്ചത്തൂടെ പാഞ്ഞു. ഒഴിപ്പിക്കണം എന്ന ഒരൊറ്റ വാക്ക് കിട്ടിയ ഉടനെ പുനരധിവാസം പോലും നിശ്ചയിക്കാതെ സര്‍ക്കാര്‍ തകര്‍ത്തു കളഞ്ഞ കുടിലുകള്‍ തൊട്ടടുത്ത്‌ കിടക്കുമ്പോഴാണ് ശോഭാ സിറ്റി ഇങ്ങനെ ഞെളിഞ്ഞു നെഞ്ചും വിരിച്ചു നിൽക്കുന്നത്.

മുതലാളിമാരുടെ കടുംപിടുത്തത്തിനും പണത്തിനും മുന്നില്‍ പിടിച്ചുനിൽക്കുവാൻ തക്ക കെൽപ്പ് ഒരു ഡബിൾ ചങ്കിനുമില്ല. വികസനം എന്നത് പാവങ്ങളുടെ മാത്രം ബാധ്യതയാണ് എന്നും. അത് കോട്ടയത്തെ ശീമാട്ടിയും തൃശൂരിലെ ശോഭാ സിറ്റിയും തെളിയിച്ചുക്കൊണ്ടെയിരിക്കുന്നു. പണത്തിന് മീതെ ഒരു മൈൽ കുറ്റിയും പറക്കില്ല; അല്ല നാട്ടില്ല.” എന്നാണ് അഞ്ചു പാർവതി തന്റെ ഫേസ്ബുക്കിൽ കുറിച്ചത്.

Previous articleഅവതാരകന്റെ കരണം പുകച്ച് വില്‍ സ്മിത്ത്; വീഡിയോ വൈറല്‍
Next articleകെ എസ് ആർ ടി സി ബസിൽ കമിതാക്കളുടെ അതിരുവിട്ട സ്നേഹ പ്രകടനം; ബസ് നേരെ പൊലീസ് സ്റ്റേഷനിലേക്ക്..

LEAVE A REPLY

Please enter your comment!
Please enter your name here