രസകരവും കൗതുകം നിറഞ്ഞതുമായ നിരവധി ചിത്രങ്ങളും വീഡിയോയുമൊക്കെ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുമുണ്ട്. ഇത്തരം ദൃശ്യങ്ങള്‍ക്ക് കാഴ്ചക്കാരും ഏറെയാണ്. പലപ്പോഴും ഫാഷന്‍ ട്രെന്‍ഡകളും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. കഴിഞ്ഞ കുറച്ചുദിവസങ്ങളായി സൈബര്‍ ഇടങ്ങളില്‍ നിറയുന്നത് രസകരമായ ഒരു ഹെയര്‍സ്റ്റൈല്‍ ചിത്രമാണ്.
എന്നാല്‍ കൗതുകം നിറയ്ക്കുന്നത് എന്താണെന്നുവെച്ചാല്‍ ഹെയര്‍ സ്‌റ്റൈലുമായി ശ്രദ്ധ നേടുന്നത് ഒരു ആനക്കുട്ടിയാണെന്ന കാര്യമാണ്. ബോബ് കട്ട് സ്റ്റൈലില്‍ മുടി വെട്ടിയൊതുക്കിയ കുട്ടിയാനയുടെ ചിത്രങ്ങള്‍ സൈബര്‍ ഇടങ്ങളില്‍ വൈറലാണ്. ബോബ് കട്ട് സെങ്കമലം എന്നാണ് ഈ ആനക്കുട്ടിക്ക് നല്‍കിയിരിക്കുന്ന പേര്. മന്നാര്‍ഗുഡി രാജ്‌ഗോപോലാസ്വാമി ക്ഷേത്രത്തിലെ ആനയാണ് ഇത്.
സമൂഹമാധ്യമങ്ങളില്‍ ഇതിനോടകംതന്നെ നിരവധി ആരാധകരേയും സ്വന്തമാക്കി ബോബ് കട്ട് സെങ്കമലം. എന്തിനേറെ പറയുന്നു സ്വന്തമായി ഫാന്‍സ് ക്ലബ് പോലും ഇണ്ട് ഈ ആനയ്ക്ക്. മനുഷ്യര്‍ക്ക് മാത്രമല്ല ആനകള്‍ക്കുമാവാം അല്‍പം വെറൈറ്റി ഹെയര്‍സ്‌റ്റൈല്‍ എന്ന് തെളിയിക്കുകയാണ് ഈ കുട്ടിയാന.
വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരളത്തില്‍ നിന്നും രാജഗോപലസ്വാമി ക്ഷേത്രത്തില്‍ കൊണ്ടുവന്നതാണ് ഈ ആനയെ. പാപ്പാനായ രാജഗോപാലാണ് ആനയുടെ ഹെയര്‍സ്‌റ്റൈലിസ്റ്റും. ചീകിയൊതുക്കി മുടി എപ്പോഴും ഭംഗിയോടെ നിലനിര്‍ത്താനും പാപ്പാന്‍ ശ്രദ്ധിക്കുന്നുണ്ട്. ബോബ് കട്ട് സെങ്കമലത്തെ കാണാനായി ക്ഷേത്രത്തിലെത്തുന്നവരും നിരവധിയാണ്. എന്തായാലും ഹെയര്‍ സ്‌റ്റൈലുകൊണ്ട് സമൂഹമാധ്യമങ്ങളില്‍ താരമായിരിക്കുകയാണ് ഈ ആന.
#TamilNadu: Sengamalam, an elephant – living in Rajagopalaswamy Temple in Mannargudi – plays the harmonica. She is famous for her unique bob-cut hairstyle.
— skyrim zimik A (@skyzimik123) November 7, 2020
Isn't she cute?😍🐘 (Video: ANI) #Sengamalam #BobCutElephant #Elephants pic.twitter.com/H3sXbvHqH4