‘മുംബൈ പോലീസി’ലെ റെബേക്ക ഇതാ ഇവിടെയുണ്ട്.! പുത്തൻ ചിത്രങ്ങള്‍

പോലീസ് ഉദ്യാഗസ്ഥരായ മൂന്ന് സുഹൃത്തുക്കളുടെ കഥ ഏറെ ഹൃദയ സ്പര്‍ശിയായി പറഞ്ഞ ചിത്രമാണ് റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ‘മുംബൈ പോലീസ്’. 2013ൽ തീയേറ്ററുകളിലെത്തിയ ചിത്രം പുറത്തിറങ്ങിയിട്ട് മെയ് മൂന്നിന് ഏഴ് വര്‍ഷം തികഞ്ഞിരിക്കുകയാണ്. ചിത്രത്തിൽ പുതുമുഖമായി എത്തിയ നടിയായിരുന്നു ഹിമ ഡേവിസ്. അധികം സിനിമകളിൽ മുഖം കാണിച്ചിട്ടില്ലാത്ത ഈ നടിയുടെ പുത്തൻ വിശേഷങ്ങള്‍.

hkbj

കുട്ടിക്കാലത്ത് തന്നെ കേരളത്തിൽ നിന്നു ഓസ്ട്രിയയിലെ വിയന്നയിലേക്ക് കുടിയേറിയിരുന്നു ഹിമയുടെ കുടുംബം. മികച്ചൊരു നര്‍ത്തകി കൂടിയായ ഹിമ ഒട്ടേറെ പരസ്യചിത്രങ്ങളിലൂടെ ശ്രദ്ധേയയായിരുന്നു. അങ്ങനെ വോഡാഫോണ്‍ തകധിമി എന്ന ഡാന്‍സ് പ്രോഗ്രാമിൽ ഇടം ലഭിച്ചതോടെ ഏറെ ശ്രദ്ധിക്കപ്പെട്ടു. വിയന്നയില്‍ താമസമാക്കിയ മലയാളിയായ ഹിമയ്ക്ക് ആദ്യസിനിമയിലൂടെ തന്നെ സ്വപ്നതുല്യമായ മികച്ച എന്‍ട്രിയാണ് ലഭിച്ചത്. റോഷന്‍ ആന്‍ഡ്രൂസ്, ബോബി സഞ്ജയ് ടീമിന്‍റെ ചിത്രം, ജയസൂര്യയുടെ നായികാപദവിയിലൂടെ മലയാളത്തിൽ ശ്രദ്ധേയമായ സ്ഥാനം ഹിമ നേടുമെന്ന് ഏവരും കരുതി.

jghkjnhg

ഇതിനകം പ്രേക്ഷകശ്രദ്ധപിടിച്ചുപറ്റിയ ഹിമ ഡേവിഡിന്റെ സിനിമ പ്രവേശത്തിന്റെ പ്രഥമലക്ഷ്യം. ഏറെ നാളത്തെ കാത്തിരിപ്പിനുശേഷമാണ് പൃഥ്വിരാജിനെ ചിത്രത്തിലേക്ക് ലഭിച്ചിരിക്കുന്നത്. ജയസൂര്യയുടെ ഭാര്യ റബേക്കയായിട്ടാണ് ചിത്രത്തിൽ ഹിമ അഭിനയിച്ചിരുന്നത്. എന്നാൽ അതിനുശേഷം സിനിമയിൽ സജീവമായില്ല ഹിമ. സംവിധായകൻ റോഷൻ ആൻഡ്രൂസിന്‍റെ കുടുംബ സുഹൃത്തുമാണ് ഹിമ. പരസ്യചിത്രങ്ങളിൽ അഭിനയിച്ച് തുടങ്ങിയതിന് ശേഷം സിനിമയിൽ അഭിനയിക്കാനുള്ള മോഹം ഹിമ, റോഷൻ ആൻഡ്രൂസിനെ അറിയിച്ചതാണ് വഴിത്തിരിവായത്. അതോടെയാണ് സിനിമയിലേക്ക് വഴിതുറന്നത്.

70609612 10157652374026810 2192375659790073856 n

സിനിമയിൽ നായികാ പ്രാധാന്യമുള്ള വേഷം തന്നെയായിരുന്നു ഹിമയും അവതരിപ്പിച്ചിരുന്നത്. തനിക്ക് ലഭിച്ച വേഷം ഭംഗിയായി ഹിമ കൈകാര്യം ചെയ്യുകയുമുണ്ടായി. ചിത്രത്തിലെ അഭിനയത്തിലൂടെ നിരവധി പ്രശംസകളും ഹിമയ്ക്ക് ലഭിക്കുകയുണ്ടായി. ഈ സിനിമയിറങ്ങിയ ശേഷമായിരുന്നു കോട്ടയം സ്വദേശിയും വിയന്നയിൽ സെറ്റിൽഡുമായ തോമസുകുട്ടി ഫ്രാൻസിസുമായി ഹിമയുടെ വിവാഹം. അതിനാൽ പിന്നീട് ഹിമ സിനിമകളിൽ അധികം സജീവമായില്ല. വിയന്നയിൽ തന്നെ ക്ലാസിക്കൽ ഡാൻസ് പഠിപ്പിക്കുന്ന സ്കൂൾ നടത്തുകയാണിപ്പോൾ ഹിമ. ഇവർക്ക് ഒരു മകളുമുണ്ട്.

68348038 10157556356621810 4833166284902367232 n
34034048 10156461535201810 5265454867798818816 n
86426028 10158121115891810 4825166478816837632 n
Previous article9 വയസായ ചേട്ടൻ മേശപ്പുറത്ത് കിടത്തിയിരുന്ന തന്റെ കുഞ്ഞനുജൻ താഴെ വീഴാൻ പോയത് കണ്ടപ്പോൾ ചെയ്തത് കണ്ടോ.! വീഡിയോ
Next articleവാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ചാറ്റിനിടയില്‍ തന്നെക്കുറിച്ച് മോശം പരാമര്‍ശം നടത്തിയ നടനെതിരേ നടി രഞ്ജിനി നോട്ടീസ് അയച്ചു;

LEAVE A REPLY

Please enter your comment!
Please enter your name here