മലയാളക്കരയെ എന്നെന്നും ചിരിപ്പിച്ച ഹാസ്യനടനെ ഓര്‍ക്കാന്‍ അദ്ദേഹത്തിന്റെ ചില ഡയലോഗുകൾ മാത്രം മതി. “അല്ല ആരിത് വാര്യംപള്ളിയിലെ മീനാക്ഷിയല്ലിയോ? ഞമ്മടെ താമരശ്ശേരി ചുരം…, ചുരുക്കം ചില ഡയലോഗുകള്‍ എന്നും മലയാളികളുടെ മനസ്സിൽ നിറഞ്ഞുനിന്നവയാണ്. തലമുറകളെ ഇപ്പോഴും ചിരിപ്പിച്ചുകൊണ്ടിരിക്കുന്ന മലയാളത്തിന്റെ എക്കാലത്തേയും ഹാസ്യനടന്‍ കുതിരവട്ടം പപ്പു ഓര്‍മയായിട്ട് ഇന്ന് 20 വര്‍ഷം.
കുതിരവട്ടം പപ്പുവിന്റെ 20ാം ചരമവാര്‍ഷികത്തില്‍ അച്ഛനെ അനുസ്മരിക്കുന്ന കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് മകന്‍ ബിനു പപ്പു. ”അച്ഛനെ ഓര്‍ക്കുക എളുപ്പമാണ്. അതെന്നും ഞാന്‍ ഓര്‍ക്കാറുണ്ട്. പക്ഷേ അങ്ങയെ നഷ്ടപ്പെടല്‍ തലവേദനയാണ്, അതൊരിക്കലും വിട്ട് പോകുകയില്ല. മിസ് യു അച്ഛാ” എന്നാണ് ബിനു കുറിച്ചിരിക്കുന്നത്. നാടക വേദികളിലെ നിറസാന്നിധ്യമായ പത്മദളാക്ഷനെ കുതിരവട്ടം പപ്പുവാക്കിയത് ‘ഭാര്‍ഗവിനിലയം’ ആണ്. ചിത്രത്തിന് തിരക്കഥ ഒരുക്കിയ വൈക്കം മുഹമ്മദ് ബഷീര്‍ ആണ് ആ പേര് നല്‍കിയത്. പിന്നീടുള്ള ഓരോ സിനിമയും ഓര്‍ത്ത് ഓര്‍ത്ത് ചിരിക്കാനുള്ള രംഗങ്ങളാണ് പപ്പു സമ്മാനിച്ചത്. ഷാജി കൈലാസിന്റെ നരസിംഹമാണ് പപ്പു അവസാനം ചെയ്ത സിനിമ.