
ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്ത ഹിറ്റ് റിയാലിറ്റി ഷോയായ ബിഗ്ഗ് ബോസിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് എയ്ഞ്ചൽ തോമസ്. മോഹൻലാൽ അവതാരകനായി എത്തുന്ന ഷോ റേറ്റിങ്ങിൽ എപ്പോഴും ഒന്നാമത് തന്നെയായിരുന്നു. അത്രയധികം മലയാളി പ്രേക്ഷകർ ഏറ്റെടുത്ത റിയാലിറ്റി ഷോയാണ് ബിഗ്ഗ് ബോസ്സ്.
ബിഗ്ഗ് ബോസ്സ് സീസൺ 3 യിലൂടെയാണ് എയ്ഞ്ചൽ തോമസ് എന്ന താരത്തെ പ്രേക്ഷകർ തിരിച്ചറിഞ്ഞു തുടങ്ങുന്നത്. മോഡലിങ് രംഗത്ത് വളരെ സജീവമായ എയ്ഞ്ചൽ തോമസ് ബിഗ്ഗ് ബോസ്സ് വീട്ടിലേക്ക് എത്തുന്നതും മോഡലിങ്ങിലൂടെയാണ്. രണ്ടായിരത്തി ഇരുപത്തി ഒന്ന് ഫിബ്രവരി പതിനാലി ലാണ് മോഹൻ ലാൽ അവതാരകനായി എത്തി ബിഗ്ഗ് ബോസ്സ് സീസൺ 3 ആരംഭിക്കുന്നത്.

വൈൽഡ് കാർഡ് എൻട്രി യിലൂടെയാണ് എയ്ഞ്ചൽ തോമസ് ബിഗ്ഗ് ബോസ്സ് വീട്ടിൽ എത്തുന്നത്. എന്നാൽ താരത്തിന് അധിക നാൾ ബിഗ്ഗ് ബോസ്സ് വീട്ടിൽ തുടരാൻ കഴിഞ്ഞില്ല. എന്നാലും പ്രേക്ഷക ഹൃദയം കീഴടക്കാൻ താരത്തിന് സാധിച്ചു.
ബിഗ്ഗ് ബോസ് വീട്ടിൽ 13 ദിവസം മാത്രമേ താരത്തിന് തുടരാൻ സാധിച്ചുള്ളൂ. ബിഗ്ഗ് ബോസ്സ് വീട് വിട്ട് പുറത്ത് എത്തിയ താരം മോഡലിങ് രംഗത്ത് നിറഞ്ഞു നിൽക്കുകയാണ്. ആലപ്പുഴ സ്വദേശിയായ താരം ഒരു സൈക്കോളജി സ്റ്റ് കൂടിയാണ്. താരം പങ്കുവെച്ച ഏറ്റവും പുതിയ ചിത്രങ്ങൾ വൈറലായിരിക്കുകയാണ്.
