മിനി കൂപ്പറിന്റെ ആഡംബര വാഹനമായ കൺട്രിമാൻ സ്വന്തമാക്കി നടി നവ്യ നായർ; ചിത്രങ്ങൾ പങ്കുവെച്ചു താരം

258881240 652009459262783 7426248076687676561 n

മലയാളികള്ക്ക് പ്രിയങ്കരിയായ നടി നവ്യാനായർ തന്റെ ഇഷ്ടവാഹനം സ്വന്തമാക്കിയിരിക്കുകയാണ്. ബി.എം.ഡബ്ള്യൂവിന്റെ മിനി സീരിസിലെ കൂപ്പർ കൺട്രിമാൻ എന്ന ആഡംബര കാറാണ് നവ്യാനായർ വാങ്ങിയത്. ഏകദേശം 40 ലക്ഷം രൂപ എക്സ്-ഷോറൂം വില വരുന്ന വാഹനത്തിന് ഓൺ റോഡ് വില ഏകദേശം 50 ലക്ഷം രൂപയ്ക്ക് അടുത്താണ്.

2020-ലാണ് ഈ കാർ കൂടുതലായി ഇന്ത്യൻ മാർക്കറ്റിലേക്ക് എത്തിയത്. നടി രമ്യ നമ്പീശൻ ഈ വർഷം ആദ്യം കൺട്രിമാൻ സ്വന്തമാക്കിയിരുന്നു. നടി മമത മോഹൻദാസ് പോർഷെ 911 കരേറെ എസും ഐശ്വര്യ ലക്ഷ്മി മെഴ്‌സിഡസ് ബെൻസിൻ്റെ എ.എം.ജി ഗ്ലീ 53യും വാങ്ങിയത് ഈ വർഷം തന്നെയായിരുന്നു. നവ്യയുടെ നായർ വാങ്ങിയ കൂപ്പർ കൺട്രിമാൻ 1998 സി.സി എൻജിനാണ്.

258712324 434565064942062 5199385949107385853 n

14.34 കെ.എം.പി.എൽ ആണ് കമ്പനി പറയുന്ന മൈലേജ്. 5 പേർക്ക് ഇരിക്കാവുന്ന വണ്ടി ആദ്യം എസ്.യു.വി മോഡൽ ആയിട്ടാണ് മിനി ഇറക്കിയത്. 51 ലിറ്റർ ആണ് ഫ്യൂവൽ കപ്പാസിറ്റി. 225 ആണ് വാഹനത്തിന്റെ മാക്സിമം സ്പീഡ്. ഇന്ത്യയിലെ ഒട്ടുമിക്ക ബോളിവുഡ് സിനിമ താരങ്ങളും മിനിയുടെ ഒരു വാഹനം സ്വന്തമായിട്ടുളളവരാണ്.

259448269 130449852700046 4906315427959531614 n

കഴിഞ്ഞ 6 വർഷമായി സിനിമയിൽ നിന്ന് വിട്ടുനിന്ന നവ്യാനായർ ഒരു ഇടവേളയ്ക്ക് ശേഷം ഒരുത്തി എന്ന സിനിമയിലൂടെ തിരിച്ചുവരവ് നടത്തി. ഷൂട്ടിംഗ് പൂർത്തിയായ സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകർ.

258884718 610313993658320 8359737845269609345 n
Previous articleആദ്യമായി കുഞ്ഞിന്റെ മുഖം കാണിച്ച് ശ്രേയ ഘോഷാല്‍; എന്തൊരു ക്യൂട്ട് യെന്നു താരങ്ങളുടെ കമെന്റ്.! ഫോട്ടോസ് കാണാം
Next articleകുഞ്ഞിന്റെ പേരിടൽ ആഘോഷമാക്കി മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരം നിരഞ്ജൻ നായർ; വീഡിയോ കാണാം

LEAVE A REPLY

Please enter your comment!
Please enter your name here