അമ്മമാരുടെ സങ്കല്പങ്ങളിലെ മകളുടെ രൂപമായും, സ്ക്രീനിലെ ജാനിക്കുട്ടിയെ കണ്ട് ഇതേപോലെ ഒരു കൊച്ചുമകളെ കിട്ടാൻ ആഗ്രഹിച്ച മുത്തശ്ശിമാരുടെയും ഒക്കെ താരമായാണ് കൊച്ചു നികിത വളർന്നത്. മിനി സ്ക്രീനിലെ ബേബി ശാലിനി ആയിരുന്നു ഒരു കാലത്ത് നികിത. ഇന്ന് നികിത വളർന്നു വലുതായി നായികാ പ്രാധാന്യമുള്ള വേഷങ്ങളും സ്‌ക്രീനിൽ കൈകാര്യം ചെയ്തു തുടങ്ങി. പെട്ടെന്നൊരു മാറ്റമാണ് താരത്തിന് സംഭവിച്ചത്. ഇപ്പോൾ താരം ഇൻസ്റ്റയിൽ പങ്ക് വച്ച ചിത്രങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഓ കുട്ടി ഇത്രേം വലുതായോ എന്നാണ് ആരാധകർ ചോദിച്ചു പോകുന്നത്.
ജീവിതത്തിൽ താൻ ജനിക്കുട്ടിയെ പോലെയല്ലെന്നു താരത്തിന്റെ പുതിയ ചിത്രങ്ങളിൽ നിന്നും വ്യക്തമാകും. ബോൾഡായ, എന്നാൽ സുന്ദരിയായ ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങൾ ഇതിനോടകം വൈറൽ ആയി കഴിഞ്ഞു. സീരിയൽ, ഷോർട്ട് ഫിലിം സംവിധായകനായ രാജേഷ് ബി കുറുപ്പിന്റെയും ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് ജീവനക്കാരിയായ ചിത്രയുടേയും ഏകമകളാണ് നികിത. മലയാളികളെല്ലാം ഹൃദയത്തിൽ ചേർത്ത കഥാപാത്രമാണ് നികിതയുടെ ജാനിക്കുട്ടി. ഇതാണ് താരത്തിന്റെ കരിയറിൽ വഴിത്തിരിവായത്. എന്നാൽ ജീവിതത്തിൽ തികച്ചും താരം വ്യത്യസ്തയാണ്. തനിക്ക് ബോൾഡ് ആയ കഥാപാത്രങ്ങൾ ചെയ്യാൻ ആണ് പ്രിയമെന്നു താരം വ്യക്തമാക്കിയിട്ടുണ്ട്.
മൂന്നര വയസ്സിൽ, ഓമനത്തിങ്കൾ പക്ഷി ആയിരുന്നു താരത്തിന്റെ ആദ്യ സീരിയൽ. അച്ഛന്റെ സുഹൃത്ത് വഴിയാണ് താരം ഈ പരമ്പരയിലേക്ക് കടക്കുന്നത്. നടി ലെനയുടെ മകളായിട്ടാണ് താരം ആദ്യം ക്യാമറയുടെ മുൻപിലേക്ക് എത്തുന്നത്. പിന്നീടങ്ങോട്ട് നികിതയുടെ സീരിയലുകൾ തന്നെയായി മിനി സ്‌ക്രീനിൽ. രഹസ്യം, ദേവീമാഹാത്മ്യം, ശ്രീ ഗുരുവായൂരപ്പൻ, സസ്നേഹം, ജൂനിയർ ചാണക്യൻ തുടങ്ങി ഒട്ടനവധി പരമ്പരകൾ. കുറച്ച് സീനിയറായ കഥാപാത്രങ്ങളെയും താരം ചെയ്തു. പിന്നീട് സിനിമയിലും താരം തിളങ്ങി. കളേഴ്സ് എന്ന സിനിമയിൽ റോമയുടെ ചെറുപ്പം ചെയ്തിരുന്നു. പിന്നെ, ആകസ്മികം , കന്യാകുമാരി എക്സ്പ്രസ് തുടങ്ങിയ സിനിമകളിലും താരം മിന്നിത്തിളങ്ങി.
നികിത ഇന്നും പ്രേക്ഷകർക്ക് കൊച്ചുകുട്ടി തന്നെയാണ്. ഇപ്പോൾ താരം പങ്ക് വച്ച ഫോട്ടോയ്ക്ക് വരുന്ന അഭിപ്രായവും അങ്ങിനെ തന്നെയാണ്. അയ്യോ ഇത്രേം വലുതായോ എന്നാണ് പുതിയ ചിത്രം കണ്ട ആരാധകർ ചോദിക്കുന്നത്. ‘നിങ്ങളുടെ മുത്തശ്ശിയുടെ അലമാര തുറക്കാനുള്ള വഴി തെളിഞ്ഞാൽ ഇങ്ങനെ ഇരിക്കും’എന്ന് പറഞ്ഞുകൊണ്ടാണ് സാരിയിൽ ഉള്ള ചിത്രങ്ങൾ താരം പോസ്റ്റ് ചെയ്തത്. ചിത്രങ്ങൾ ഇതിനോടകം വൈറൽ ആയി കഴിഞ്ഞു.