മകനു മാർക്ക് കുറഞ്ഞതിനു സ്കൂളിൽ വന്നു അച്ഛൻ അധ്യപകരുടെയും രക്ഷിതാക്കളുടെയും മുന്നിൽ വെച്ചു കുട്ടിയെ മർദിക്കുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ചർച്ചചെയ്യപെടുന്നത്. ഇയാൾക്കെതിരെ നടപടി എടുക്കാൻ വകുപ്പുണ്ടോ മാർക്ക് കുറഞ്ഞതിന്റെ പേരിൽ സ്വന്തം മകനെ അദ്ധ്യാപികയുടെ മുന്നിൽ വച്ച് ക്രൂരമായി മർദ്ദിക്കുന്ന ഈ അച്ഛന് വേണ്ട കൗൺസിലിങ്ങ് ഉറപ്പാക്കുക എന്നിങ്ങനെ ധാരാളം കമന്റ്കളാണ് വിഡിയോയ്ക്കു താഴെ വരുന്നത്.
ഇങ്ങനെയൊക്കെയാണേൽ മക്കൾ വഴി തെറ്റിപ്പോയതിന് കൂടുതൽ അന്വേഷിക്കേണ്ട കാര്യമില്ല കഷ്ടം ഇപ്പോളും ഇതുപോലുള്ള അച്ഛൻ മാരുണ്ടല്ലോ കയ്യക്ഷരം മോശമായതിനു പേനയെ കുറ്റം പറയുക മരംവെട്ടറിയാത്തതിന് കോടാലിക്ക് തെറി പറയുക. കുട്ടികൾക്ക് മാർക്ക് കുറഞ്ഞാൽ അവരോട് ദേഷ്യപ്പെടാതെ അടുത്ത പരീക്ഷയിൽ നല്ല മാർക്ക് നേടാം എന്നാണ് നല്ല രക്ഷിതാക്കൾ പറയേണ്ടത്. ആ കുട്ടിയോട് ടീച്ചറുടെ വളരെ സ്നേഹത്തോടെയുള്ള പെരുമാറ്റം ആ രക്ഷിതാവ് കണ്ടു പഠിക്കണം. എല്ലാവർക്കും എല്ലാ കഴിവും ഉണ്ടായിക്കൊള്ളണമെന്നില്ല അവരുടെ കഴിവ് കണ്ടെത്തി ആ മേഖലയിലൂടെ ജീവിത മാർഗം കാണിച്ചു കൊടുക്കൂ പിതാവേ…