ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷമാണ് വിവാഹം. രണ്ട് വ്യക്തികള്‍ മാത്രമല്ല, കുടുംബങ്ങള്‍ കൂടിയാണ് ആ നിമിഷത്തില്‍ ഒന്നിക്കുന്നത്. പരസ്പരമുള്ള സ്‌നേഹവും ബഹുമാനവുമൊക്കെ നില നിര്‍ത്തി ഒരു ജീവിതക്കാലം മുഴുവന്‍ ഒരുമിച്ച് കഴിയേണ്ടവരാണ് ഭാര്യ ഭര്‍ത്താക്കന്മാര്‍. വ്യത്യസ്ത സാഹചര്യങ്ങളില്‍ നിന്ന് എത്തുന്ന രണ്ട് വ്യക്തിത്വങ്ങളായത് കൊണ്ട് തന്നെ പലപ്പോഴും പരസ്പരം മനസിലാക്കാന്‍ സമയമെടുക്കും.
ഇപ്പോള്‍ ഇതാ വിവാഹം ദിവസം പ്രത്യേകമായൊരു വിവാഹ ഉടമ്പടി ഒപ്പിട്ടു വ്യത്യസ്തമാകുകയാണ് ഒരു വധുവും വരനും. അസാമിലെ ഗുവാഹത്തിയില്‍ നിന്നുള്ള വധൂവരന്മാരാണ് വ്യത്യസ്തമായൊരു വിവാഹ കരാര്‍ ഒപ്പിട്ടത്. മാസത്തിലൊരിക്കല്‍ പിസ, വീട്ടിലെ ഭക്ഷണത്തിന് മുന്‍ഗണന നല്‍കണം, എല്ലാ ദിവസും സാരി ഉടുക്കണം, രാത്രി പാര്‍ട്ടികള്‍ എന്റെ കൂടെ മാത്രം മതി,
ദിവസവും ജിമ്മില്‍ പോകണം, ഞായറാഴ്ച പ്രഭാത ഭക്ഷണം ഭര്‍ത്താവ് ഉണ്ടാക്കണം, എല്ലാ 15 ദിവസം കൂടുമ്പോളും ഷോപ്പിങ് ചെയ്യണം തുടങ്ങിയ കാര്യങ്ങളാണ് കരാറിലുള്ളത്. വധുവിന്റെ ആവശ്യങ്ങളാണ് കരാറിലുള്ളത്. താലികെട്ടിയതിന് ശേഷമാണ് വധുവും വരനും ഉടമ്പടിയില്‍ ഒപ്പുവയ്ക്കുന്നത്.
സാധാരണ പറയുന്ന ചില കാര്യങ്ങള്‍ക്ക് പുറമെ ഭക്ഷണ കാര്യത്തിലും ഈ വിവാഹ ഉടമ്പടിയില്‍ ചില നിബന്ധനകളുണ്ട്. അതാണ് ഈ ഉടമ്പടിയെ വ്യത്യസ്തമാക്കുന്നത്. wedlock photography assam എന്ന ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് വീഡിയോ പുറത്ത് വന്നത്. പരമ്പരാഗത വസ്ത്രങ്ങള്‍ അണിഞ്ഞ വധുവും വരനും വിവാഹ വേദിയിലിരുന്നാണ് ഉടമ്പടി ഒപ്പുവയ്ക്കുന്നത്.