മാസം തോറും ആ ർത്തവസമയത്തു ചോരയുമായി പെണ്ണുങ്ങൾ ജോലിക്ക് പോയി കുടുംബം നോക്കുന്നതും നിങ്ങൾ കാണുന്നില്ലേ; കുറിപ്പ്…

0bN95mf

സ്കൂളുകളിൽ യൂണിഫോമിൽ വന്ന മാറ്റങ്ങൾ സമൂഹത്തിൽ ഏറെ വി വാദങ്ങൾക്ക് വഴിവെച്ചിരുന്നു. പലരും ഇതിനെതിരെ അനുകൂലിച്ചും പ്രതികൂലിച്ചും എത്തി. എന്നാൽ ഈ തീരുമാനം വളരെ ശെരിയാണെന്ന് ഒരു വിഭാഗം. ഈ സാഹചര്യത്തിൽ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത് സിൻസി അനിലിന്റെ ഫേസ്ബുക് കുറിപ്പാണ്, കുറിപ്പിന്റെ പൂർണ രൂപം;

സ്കൂളുകളിൽ പെൺകുട്ടികൾക്ക് പാന്റു ഇട്ടാൽ മൂത്രം ഒഴിക്കാൻ ബുദ്ധിമുട്ടാകും എന്നൊരു വിചിത്ര വാദം സോഷ്യൽ മീഡിയയിൽ പലയിടതായി കണ്ടു. അപ്പോൾ ചുരിദാർ ന്റെ അടിയിൽ പാന്റ് ഇട്ടു വരുന്ന ടീച്ചർമാരുടെ കാര്യം എന്താണ് ആരും പറയാത്തത്. അവരെന്താ സ്ത്രീകൾ അല്ലെ..?? അവർക്കു ഈ പറഞ്ഞ ആവശ്യങ്ങൾ ഒന്നുമില്ലേ….???

മാസം തോറും ആ ർത്തവസമയത്തു സ്ത്രീകൾ കാലിന്റെ ഇടയിൽ വയ്ക്കുന്ന ഒരു സാധനമുണ്ട്…പാഡ്….അതിൽ collect ആകുന്ന ചോരയും കൊണ്ടാണ് ഈ സമയത്തു സ്ത്രീകൾ ജോലിക്ക് പോകുന്നതും കുടുംബം നോക്കുന്നതും കുട്ടികളെ നോക്കുന്നതും എല്ലാം….പല സമയത്തും പ്രത്യേകിച്ച് യാത്രകളിൽ അത് സമയസമയങ്ങളിൽ മാറാൻ ആകാതെ ബുദ്ധി മുട്ട് അനുഭവിക്കേണ്ടി വരാറുണ്ട്…

എന്തെ.. ആരും അതിനെക്കുറിച്ചൊന്നും മിണ്ടാത്തത്. ആണുങ്ങൾക്ക് മൂത്രം ഒഴിക്കാൻ നിന്നു കൊണ്ട് ആകും…യാത്രകൾ പോകുമ്പോൾ വല്ലവനും ഒക്കെ ഉപയോഗിച്ച് നശിപ്പിച്ചിട്ടിരിക്കുന്ന ക്ലോ സെറ്റുകളിൽ ചെന്നു ഇരുന്നു കാര്യം സാധിക്കേണ്ടി വരുന്ന സ്ത്രീകളെ കുറിച്ച് ആരും സംസാരിക്കുന്നില്ല… അത്രയും വൃത്തിഹീ നമായ സാഹചര്യങ്ങൾ ആണ് നമ്മുടെ നാട്ടിൽ ഉള്ളത്…

അതിനൊരു മാറ്റം വരുത്താൻ ആർക്കെങ്കിലും സമരം ചെയ്യാൻ തോന്നിയിരുന്നു എങ്കിൽ സ്ത്രീകൾക്ക് ഇങ്ങനെ ഉള്ള ടോയ്ലറ്റ കൾ ഉപയോഗിക്കുമ്പോൾ അത് അണുബാധക്കു കാരണം ആകാറുണ്ട്.. സ മരവും ചർച്ചകളും ഒക്കെ ഇങ്ങനെ ഉള്ള കാര്യങ്ങളിൽ ആയിരുന്നെങ്കിൽ… വല്ല ഗുണവും ഉണ്ടായേനെ…

Previous articleഎന്റെ ശരീരം എന്റെ ആയുധം; നിങ്ങളുടെ ഉപഭോഗവസ്തുവല്ല.! ചിത്രങ്ങൾ പങ്കുവെച്ച് താരം
Next articleപെണ്‍കുട്ടികളുടെ വിവാഹപ്രായം 21 ആക്കുന്നത് ഗുണത്തേക്കാളേറെ സ്ത്രീക്ക് ദോഷമാണ് ചെയ്യുക; കുറിപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here