
ജയറാം പാര്‍വതി ദമ്പതികളുടെ മകള്‍ മാളവികയും സോഷ്യല്‍ മീഡിയയിൽ സജീവമായ താരമാണ്. മാളവികയുടെ മോഡലിംഗ് ചിത്രങ്ങളെല്ലാം അടുത്തിടെ തരംഗമായി മാറിയിരുന്നു. താരപുത്രിയുടെ സിനിമാ അരങ്ങേറ്റത്തിനായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ജയറാമിനൊപ്പം മുന്‍പ് പരസ്യ ചിത്രങ്ങളിലും മാളവിക അഭിനയിച്ചിരുന്നു.
കാളിദാസിനൊപ്പം തന്നെ സമൂഹ മാധ്യമങ്ങളില്‍ സജീവമാണ് മാളവിക. തന്റെ പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം നടി തന്റെ പേജിലൂടെ പങ്കുവെക്കാറുണ്ട്. അതെല്ലാം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആകാറുമുണ്ട്. ഇപ്പോഴിത വൈറൽ ആകുന്നത് താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ ആണ്.

ഗജരാജനൊപ്പം നടന്നു വരുന്ന വീഡിയോ ആണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. കറുത്ത മുണ്ടും ഷർട്ടും ആണ് വേഷം. തലയെടുപ്പോടെ നടന്നു വരുന്ന ആനയെ കാണാൻ നല്ല ഭംഗി ഉണ്ട്. നിരവധി പേരാണ് വീഡിയോയ്ക്ക് ലൈക്കും കമ്മെന്റും ആയി എത്തിയത്. കാളിദാസും വീഡിയോയ്ക്ക് കമ്മെന്റുമായി എത്തി, അതിന് രസകരമായ റിപ്ലൈയും മാളവിക നൽകി.