മാമാങ്കം നായിക പ്രാചി തെഹ്ലാന്‍ വിവാഹിതയാകുന്നു. ഓഗസ്റ്റ് ഏഴിനാണ് വിവാഹം. എല്ലാ വിധ മുന്‍കരുതലോയെടുമാണ് ചടങ്ങുകള്‍ നടക്കുന്നതെന്ന് നടി വ്യക്തമാക്കി. ഡല്‍ഹി സ്വദേശിയായ ബിസിനസുകാരന്‍ രോഹിത് സരോഹയാണ് പ്രാചിയുടെ വരന്‍. ഇരുവരും 2012 മുതല്‍ പ്രണയത്തിലായിരുന്നു.
വിവാഹ നിശ്ചയവും വിവാഹവും ഒരേ ദിവസം തന്നെയായിരിക്കും. നിശ്ചയം രാവിലെയും വിവാഹം വെെകിട്ടുമായിരിക്കും നടക്കുക. 50 പേരെയാണ് ക്ഷണിച്ചിട്ടുള്ളത്. അതിഥികളോട് മാസ്ക് ധരിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിവാഹ വേദിയിലും മാസ്കും സാനിറ്റെെസറുമുണ്ടായിരിക്കുമെന്നും പ്രാചി അറിയിച്ചു.
വിവാഹത്തിനെത്തുന്ന ഓരോരുത്തരുടേയും ആരോഗ്യം തനിക്ക് പ്രധാനപ്പെട്ടതാണെന്നും അതിനാല്‍ വലിയ വേദിയാണ് ബുക്ക് ചെയ്തിരിക്കുന്നതെന്നും പ്രാചി പറയുന്നു. അതിഥികള്‍ കൂട്ടമായി എത്താതിരിക്കാന്‍ 30 മിനുറ്റിന്റെ ഇടവേളകളില്‍ എത്താനാണ് അറിയിച്ചിരിക്കുന്നതെന്നും പ്രാചി പറയുന്നു. ഡല്‍ഹിയില്‍ വച്ചാണ് വിവാഹം നടക്കുന്നത്.
ഓഗസ്റ്റ് മൂന്ന് മുതല്‍ക്കു തന്നെ വിവാഹത്തിന്റെ ആഘോഷങ്ങള്‍ തുടങ്ങുമെന്നും താരം അറിയിച്ചു. മമ്മൂട്ടി ചിത്രം മാമാങ്കത്തിലൂടെയാണ് പ്രാചി മലയാളത്തിലേക്ക് എത്തുന്നത്. ഇന്ത്യന്‍ നെറ്റ്ബോള്‍ ടീം നായികയായിരുന്നു പ്രാചി. ബാസ്ക്കറ്റ് ബോളും കളിച്ചിരുന്നു. 2010 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യന്‍ നെറ്റ് ബോള്‍ ടീമിനെ നയിച്ചത് പ്രാചിയായിരുന്നു. ടെലിവിഷന്‍ പരമ്പരയിലൂടെയാണ് പ്രാചി അഭിനയത്തിലേക്ക് എത്തുന്നത്. പിന്നീട് സിനിമയിലും അരങ്ങേറുകയായിരുന്നു.