ഗ്യാങ് റേപ്പ് ചെയ്തു കൊള്ളപ്പെട്ട പോലീസ് ഉദ്യോഗസ്ഥ റാബിയ സൈഫിക്ക് വേണ്ടി ശബ്ദമുയർത്തിയിരിക്കുയാണ് ആൻസി വിഷ്ണു, ഇത്രയും ക്രൂരമായി കൊലപ്പെടുത്തിയിട്ടും ഇതിനെതിരെ ആരും പ്രതികരിക്കുന്നില്ല എന്നാണ് ആൻസി പറയുന്നത്. അൻസിയുടെ വാക്കുകൾ ഇങ്ങെന;
വസ്ത്രമല്ല പ്രശ്നം, രാത്രിയിൽ പുറത്തിറങ്ങുന്നത് അല്ല പ്രശ്നം
ആളൊഴിഞ്ഞിടത്ത് പോകുന്നതും അല്ല പ്രശ്നം,സ്ത്രീയെ നോക്കികാണുന്നതിൽ ആണ് പ്രശ്നം, ലൈംഗികതയുമായി ബന്ധപ്പെടുത്തി അല്ലാതെ സ്ത്രീയെ നോക്കിക്കാണുവാൻ നമുക്ക് കഴിയാത്തതാണ് പ്രശ്നം, സ്ത്രീ പുരുഷന് വേണ്ടി എന്ന് ചിന്തിച്ച് തുടങ്ങുന്നതിൽ ആണ് പ്രശ്നം,റാബിയ സൈഫി എന്ന 21 വയസുകാരി, പോലീസ് ഉദ്യോഗസ്ഥ ഗ്യാങ് റേപ്പ് ചെയ്യപ്പെട്ടിരിക്കുന്നു,ക്രൂരമായി കൊലചെയ്യപ്പെട്ടിരിക്കുന്നു.
മാറിടങ്ങൾ ചുരന്നു മാറ്റിയിരിക്കുന്നു, ജനനേദ്രിയം വെട്ടിമുറിച്ച് കഷ്ണങ്ങൾ ആക്കിയിരിക്കുന്നു.ഭയാനകം, എനിക്ക് തൊണ്ടയിൽ വരൾച്ച അനുഭവപ്പെടുന്നു, നാളെ ഞാൻ, അല്ലെങ്കിൽ എനിക്ക് വേണ്ടപ്പെട്ട പെണ്ണുങ്ങൾക്ക് മാത്രം പറ്റിയാൽ എനിക്ക് ചോര തിളക്കും, ഹാഷ്ടാകുകൾ ഉയരും, കെട്ട് അടങ്ങും…മാധ്യമങൾ ഈ ന്യൂസ് വേണ്ടവിധം റിപ്പോർട്ട് ചെയ്തിട്ടില്ല, ഹാഷ് ടാകുകൾ ഉയർന്നിട്ടില്ല, ആരും സമരം ചെയ്യുന്നില്ല, എന്ന് എന്ന് തീരും ഈ അരും കൊലകൾ, എന്ന് തീരും ഈ പീഡനങ്ങൾ,
ശക്തമായ ഒരു നിയമം, പ്രതികളെ ശിക്ഷയിൽ നിന്ന് രക്ഷപ്പെടുത്താൻ പ്രമുഖരായ വക്കീലമാർ തുനിയാതിരുന്നാൽ, സ്ത്രീ പച്ച മനുഷ്യൻ തന്നെയാണെന്ന് ആണുങ്ങൾ , കൊട്ടി ഘോഷിക്കുന്ന പുരുഷത്വം മനസിലാക്കിയാൽ അന്ന് തീരും പീഡനങ്ങൾ, സ്ത്രീ മരണങ്ങൾ….സ്നേഹമില്ലാതെ, പരസ്പര സമ്മതമില്ലാതെയുള്ള ലൈംഗികത എത്ര ക്രൂരമാണ്.
മാറിടങ്ങൾ ചുരന്നുമാറ്റി, സ്വകാര്യഭാഗം വെട്ടിമാറ്റി, ഗ്യാങ് റേപ്പ് ചെയ്യപ്പെട്ടു, വസ്ത്രമല്ല, രാത്രിസഞ്ചാരമല്ല, പ്രൊഫഷൻ അല്ല…… മറ്റ് എന്തോ, മറ്റ് എന്തോ ക്രൂരമായ,മറ്റ് എന്തോ ആണ് കാരണം….. എത്ര അലറി കരഞ്ഞിരിക്കും റാബിയ എന്ന 21 വയസുകാരി, പെണ്ണായി ജനിച്ചതിൽ സ്വയം പഴിച്ചിരിക്കും അവസാന ശ്വാസം വലിച്ചപ്പോൾ, ഇന്ത്യയിലാണ്, ജിഷയും, നിർഭയയും പീഡിപ്പിക്കപ്പെട്ട അതെ ഇന്ത്യയിൽ, സ്ത്രീ ശാക്തികരണം വേണ്ടും വിധം നടക്കുന്ന ഇന്ത്യയിൽ.
സ്ത്രീക്ക് വേണ്ടി ആവോളം നിയമങ്ങൾ ഉള്ള ഇന്ത്യയിൽ,കൂട്ടുകാരിയാണ് പറഞ്ഞത് നീയെങ്കിലും റാബിയക്ക് വേണ്ടി എഴുതണം എന്ന്, അവൾക്ക് കരച്ചിൽ വരുന്നു എന്ന്, അവൾ കരഞ്ഞിട്ട് എന്ത് കാര്യം, ഞാൻ എഴുതിയിട്ട് എന്ത് വിശേഷം, നാളെ ഞാനും ഏതെങ്കിലും വഴിയരികിൽ കഷ്ണങ്ങളായി കിടക്കേണ്ടവൾ അല്ലെ, അന്ന് നിങ്ങൾക്കൊക്കെ എന്റെ വസ്ത്രത്തെയും, രാത്രി സഞ്ചാരത്തെയും കുറ്റം പറയാം….പറയൂ പറഞ്ഞോളൂ……