മഷൂറയിൽ നിന്നും കുടുംബത്തിലേക്ക് ഒരു ജൂനിയർ ബഷീർ ബഷി കൂടി; ആശംസകളുമായി ആരാധകർ.!! വീഡിയോ പങ്കുവെച്ചു താരം..

269828521 1010027189548245 1509169057734700483 n

ബിഗ് ബോസ് ആദ്യ സീസണിലെ മികച്ച മത്സരാർത്ഥി ആയിരുന്നു ബഷീർ ബഷി. മോഡലിംഗ് രംഗത്ത് നിന്നും ബിഗ് ബോസ് വീട്ടിലെത്തിയ താരം പൊടുന്നിനെയാണ് പ്രശസ്തി നേടിയെടുത്തത്. ബിഗ് ബോസിന് ശേഷം കല്ലുമ്മക്കായ എന്ന വെബ് സീരീസിലൂടെയും താരവും കുടുംബവും പ്രേക്ഷകരുടെ പ്രിയ കഥാപാത്രങ്ങളായും മാറി കഴിഞ്ഞു. രണ്ടു തവണ വിവാഹം കഴിച്ചതുമായി ബന്ധപ്പെട്ട് ബഷീർ ബഷിയ്ക്കെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു.

ആദ്യ ഭാര്യ സുഹാനയാണ് തന്‍റെ വിജയങ്ങൾക്ക് പിന്നിലെന്നും സന്തോഷകരമായ ജീവിതം തുടരാൻ കാരണമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. വ്ലോഗറായ മഷൂറയുടെ പുതിയ പോസ്റ്റാണ് പുതിയ വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ വൈറൽ ആകുന്നത്. തന്റെ കുടുംബത്തിലെ വലിയ ഒരു സന്തോഷം പങ്കുവെക്കുകയാണ് ഇവർ. വീണ്ടും അച്ഛൻ ആകാൻ പോകുന്നതിന്റെ സന്തോഷം പങ്കുവെക്കുകയാണ് ബഷീർ ബഷി. രണ്ടാമത്തെ ഭാര്യ മഷൂറ ആണ് ഗർഭിണി ആയത്.

270299410 3002586916723009 5353020093966258960 n

പ്രേഗ്നെൻസി കിറ്റ് എല്ലാവരെയും കാണിക്കുന്നതും സുഹാന കണ്ട് അതിശയപ്പെടുന്നതും എല്ലാം തന്നെ വീഡിയോയിലൂടെ പങ്കുവെച്ചു. അൽഹംദുലില്ലാഹ്. മഷൂറ ഗർഭിണിയാണെന്ന വിവരം വളരെയധികം സന്തോഷത്തോടും ആകാംക്ഷയോടും പങ്കുവയ്ക്കുന്നു. നിങ്ങളുടെ പ്രാർഥനയിൽ ഞങ്ങളെയും ഉൾപ്പെടുത്തുമല്ലോ എന്നാണ് ബഷി വീഡിയോയ്ക്ക് ഒപ്പം കുറിച്ചത്. നിരവധി പേരാണ് വീഡിയോയ്ക്ക് ആശംസകളുമായി എത്തിയത്.

Previous article“കളിച്ചാൽ കളിച്ചു എന്ന് പറയാൻ ആർജവം ഉള്ള പെണ്ണാണ് ഞാൻ.! “കിട്ടാത്തവന്റെ കുത്തിക്കഴപ്പ് മാത്രമാണ്, സദാചാരം” ജോമോൾ ജോസഫ്
Next articleകേരളത്തിലെ യുവജന നേതാക്കന്മാരിൽ ശ്രദ്ധേയരായ രണ്ട് സഖാക്കൾ മാതൃകാപരമായി ഒരുമിച്ച് ചേരുന്നു; തിരുവനന്തപുരം മേയർക്ക് ആശംസയുമായി കൊച്ചി മേയർ..

LEAVE A REPLY

Please enter your comment!
Please enter your name here