
പ്രേമം എന്ന സിനിമയിലൂടെ സിനിമ മേഖലയ്ക്ക് ലഭിച്ച പുത്തൻ നായികമാരായിരുന്നു അനുപമ പരമേശ്വരനും സായി പല്ലവിയും മഡോണ സെബാസ്റ്റിയനും. മൂവരും ആദ്യമായി അഭിനയിച്ച സിനിമ തെന്നിന്ത്യയിൽ ഒട്ടാകെ ശ്രദ്ധനേടുകയും നിരവധി ആരാധകരെ സ്വന്തമാക്കുകയും ചെയ്തു. പിന്നീട് ഇവർ ഒരുമിച്ച് പരസ്പരം സിനിമയിൽ അഭിനയിച്ചിട്ടില്ല. അതിന് ഇപ്പോൾ വീണ്ടും സാക്ഷിയാവുകയാണ്.
സായി പല്ലവിയും മഡോണയും ഒരുമിച്ച് അഭിനയിക്കുന്ന ശ്യാം സിംഘ റോയ് എന്ന തെലുങ്ക് സിനിമ ഡിസംബർ 24-ന് തിയേറ്ററുകളിൽ റിലീസിന് എത്തുകയാണ്. ഈച്ച എന്ന സിനിമയിലൂടെ മലയാളികൾക്ക് കൂടി സുപരിചിതനായ നാനിയാണ് സിനിമയിൽ നായകനായി അഭിനയിക്കുന്നത്. ഈ ചിത്രത്തിലും മൂന്ന് നായികമാരുണ്ടെന്നത് ഏറെ ശ്രദ്ധേയമാണ്.


തെലുങ്കിൽ സജീവമായ കൃതി ഷെട്ടിയാണ് മൂന്നാത്തെ നായിക. നാനി ഡബിൾ റോളിലാണ് സിനിമയിൽ അഭിനയിക്കുന്നത്. രണ്ട് കാലഘട്ടങ്ങളിൽ നടക്കുന്ന കഥയാണ് സിനിമയിൽ പറയുന്നത്. സിനിമയുടെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ സിനിമയുടെ റിലീസിന് മുന്നോടിയായ നടന്ന പ്രീ-റിലീസ് ഇവന്റ് ഹൈദരാബാദിലെ ശിൽപ്പകല വേദികയിൽ വച്ച് നടന്നു.
മൂന്ന് നായികമാരും നാനിയും ചടങ്ങിൽ പങ്കെടുത്തിരുന്നു. മൂവരും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്. മൂന്ന് നായികമാരിൽ കൂടുതൽ തിളങ്ങിയത് മഡോണയാണെന്ന് വേണം പറയാൻ. ഇളം ഗ്രീൻ ഗൗണിലാണ് മഡോണ ചടങ്ങിൽ പങ്കെടുത്തത്. സ്റ്റൈലിഷ് ലുക്കിലുള്ള താരത്തിന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.


