ഇതിന്റെ ഒരു കുറവുകൂടെയെ ഉണ്ടായിരുന്നുള്ളു…?ചക്കക്ക് ഇത്രയും പ്രാധാന്യം കിട്ടിയ വേറെ ഒരു കാലം ഉണ്ടാവില്ല. ലോക്ക് ഡൗണിൽ കുരുങ്ങി വീട്ടിലൊതുങ്ങിയപ്പോഴാണ് ചക്കക്കാലത്തെ പലരും ഓർത്തെടുത്തത്. ലോക്ക് ഡൗണിൽ ഏറ്റവും കൂടുതൽ ആളുകൾ കഴിക്കാൻ ഉപയോഗിച്ചത് ചക്കയായിരിക്കും. ചക്കയിൽനിന്നുള്ള ഏതെങ്കിലുമൊരു വിഭവം ഇല്ലാത്ത വീടുകൾ ഇപ്പോൾ കുറവാണ്.
ചക്ക ജ്യൂസ്, ചക്ക പായസം, ചക്ക കുരു ഷേക്ക്, ചക്ക തോരൻ, ചക്ക ജാം തുടങ്ങി ഒട്ടനവധി വേഷങ്ങൾക്ക് ശേഷം ഇതാ അടുത്തത് ചക്ക മഡൽ ചെരുപ്പ്. ചക്ക ചെരുപ്പ് കാണാൻ കൊള്ളാം. ചക്ക ചെരുപ്പുകൊണ്ട് വലിയ ഉപ്രയോഗം ഇല്ലെങ്കിലും ചക്ക ചെരുപ്പ് താരമാകുകയാണ് സോഷ്യൽ മീഡിയയിൽ. ലോക്ക് ഡൗണിൽ ചക്ക മലയാളികളുടെ ജീവിതത്തെ ഒരുപാട് സ്വാധീനിച്ചതിന്റെ തെളിവാണിത്.
ചക്ക കാണുമ്പോൾ നെറ്റിചുളിക്കുന്നവർ പോലും ഈ കൊറോണ കാലത്ത് ചക്ക തന്നെ ആകെ ആശ്വാസം. ചക്ക ബെസ്റ്റാ…, ലോക്ഡൗൺ കാലത്ത് ചക്കക്ക് ആവശ്യക്കാരേറെയാണ്. സോഷ്യൽ മീഡിയയിൽ തരംഗമായിമാറുകയാണ് ഈ ചക്ക ചെരുപ്പ്.