മലയാളസിനിമയിൽ നാളെ രണ്ട് താരവിവാഹങ്ങൾ. വിഷ്ണു ഉണ്ണികൃഷ്ണന്റെയും ബാലുവിന്റേയും. മികച്ച ഒരുപിടി കഥാപത്രങ്ങൾ സമ്മാനിച്ച താരങ്ങളാണ് ഇവർ ഇരുവരും. കട്ടപ്പനയിലെ ഋത്വിക് റോഷൻ എന്ന ചിത്രത്തിലൂടെയാണ് വിഷ്ണു നായകപദവിയലേക്ക് ഉയർന്നത്. ബിപിനുമായി ചേർന്ന് വിഷ്ണു ഒരുക്കിയ തിരക്കഥകളും ബോക്സ്ഓഫീസിൽ വലിയ വിജയം നേടിയവയാണ്.
എന്റെ വീട് അപ്പുവിന്റെയും എന്ന സിനിമയിലൂടെ ആണ് മലയാളത്തിലേക്കുള്ള അരങ്ങേറ്റം കുറിച്ചത്. ഐശ്വര്യയാണ് വിഷ്ണുവിന്റെ പ്രതിശ്രുത വധു. കോതമംഗലം കലാ ഓഡിറ്റോറിയത്തിലാണ് വിഷ്ണു ഉണ്ണികൃഷ്ണന്റെ വിവാഹം. തുടർന്ന് കലൂർ റെന ഓഡിറ്റോറിയത്തിൽ വൈകിട്ട് ആറ് മണി മുതൽ റിസപ്‍ഷൻ ഉണ്ടാകും. താരത്തിന്റെ വിവാഹ നിശ്ചയത്തിന്റെ ഫോട്ടോസ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
നടന്‍ ബാലു വര്‍ഗീസും നടിയും മോഡലുമായ എലീന കാതറിന്റെയും വിവാഹമാണ് അടുത്തത്. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു. കഴിഞ്ഞ ദിവസം വലിയ ആർഭാടമായി തന്നെ ആണ് വിവാഹനിശ്ചയം നടത്തിയത്. ആസിഫ് അലിയുമൊത്ത് ഡാൻസ് കളിച്ച് ആണ് ബാലു സ്റ്റേജിൽ എത്തിയത്. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്തത്. ഒമര്‍ലുലു സംവിധാനം ചെയ്ത ‘ചങ്ക്‌സ്’ എന്ന ചിത്രത്തില്‍ നായകനായി എത്തിയത് ബാലുവായിരുന്നു. ഇതിഹാസ, ഹണീ ബീ, കിംഗ് ലയര്‍ എന്നിവയാണ് ബാലു വര്‍ഗീസിന്റെ ശ്രദ്ധേയമായ ചിത്രങ്ങള്‍.
റിയാലിറ്റി ഷോയിലൂടെ തുടക്കം കുറിച്ച് സൗന്ദര്യ മത്സര വേദികളിലും മോഡലിംഗ് രംഗത്തും സജീവമാകുകയായിരുന്നു എലീന. മിസ് ദിവ, മിസ് സൗത്ത് ഇന്ത്യ, മിസ് ഇന്ത്യ ഗ്ലാം വേള്‍ഡ് തുടങ്ങിയ വേദികളില്‍ മികച്ച പ്രകടനം കാഴ്ചവച്ച എലീന മിസ് ഗ്ലാം വേള്‍ഡില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തിരുന്നു.ചേരാനല്ലൂര്‍ സെന്റ് ജെയിംസ് പള്ളിയിലാണ് ഇരുവരുടെയും വിവാഹം നടക്കുക. വൈകിട്ട് 6.30 മുതല്‍ വല്ലാര്‍പാടം ആല്‍ഫാ ഹൊറസൈനില്‍വച്ചാണ് വിവാഹ റിസപ്ഷന്‍.